കൂട്ടുപ്പുഴയിൽ ആഡംബര കാറിൽ കാന്തം ഘടിപ്പിച്ച് എം ഡി എം എ കടത്ത്: മുഖ്യപ്രതി ഡൽഹിയിൽ അറസ്റ്റിൽ

MDMA smuggling via luxury car fitted with magnets at Koottupuzha: Key accused arrested in Delhi

ഇരിട്ടി: ആഡംബര കാറിൽ രഹസ്യമായ എംഡിഎംഎ കടത്തിയ കേസിൽ നിർണായക അറസ്റ്റ്. കൂട്ടുപ്പുഴയിൽ കാറിന്റെ അടിയിൽ കാന്തം ഉപയോഗിച്ച് ഘടിപ്പിച്ച പെട്ടിയിൽ ഒളിപ്പിച്ച് എം ഡി എം എ കടത്തുന്നതിറിടെ എംഡിഎംഎ പിടികൂടിയ കേസിലെ  പ്രധാന കണ്ണിയാണ് ഡൽഹിയിൽ പിടിയിലായത്. മണിപ്പൂർ സ്വദേശിയായ മൈക്കിൾ ജി. ഹോക്കിച്ചിനെയാണ് (32) ഇരിട്ടി പോലീസും കണ്ണൂർ റൂറൽ ജില്ലാ പോലീസി‌ൻ്റെ ലഹരിവിരുദ്ധ | സ്ക്വാഡും ചേർന്ന് ഡൽഹിയിൽനിന്ന്  അറസ്റ്റ് ചെയ്‌തത്.

കണ്ണൂർ ജില്ലാ റുറൽ പോലീസ് മേധാവി ഉമേഷ് ഗോയത് ഐപിഎസിൻ്റെ നിർദേശപ്രകാരം ഇരിട്ടി ഡിവൈഎസ്‌പി ധനഞ്ജയ ബാബുവിൻ്റെയും ജില്ലാ നാർകോട്ടിക് സെൽ ഡിവൈഎസ്‌പി കുട്ടികൃഷ്‌ണൻ്റെയും മേൽനോട്ടത്തിലായി രുന്നു അന്വേഷണം.ഇരിട്ടി സർക്കിൾ ഇൻസ്പെക്ടർ ഉമേഷിന്റെ നേത്യത്വത്തിലളള | അന്വേഷണസംഘം ഡൽഹി കേന്ദ്രികരിച്ച് |നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇരിട്ടി എസ്.ഐ. അറാഫത്ത്, കണ്ണൂർ റൂറൽ ജില്ലാ പോലീസിൻ്റെ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസെഫ് അംഗങ്ങളായ നിസാമുദീൻ, ഷൗക്കത്തലി, അനൂപ്, സുജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ദക്ഷിണന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ഡൽഹി കേന്ദ്രികരിച്ച് ലഹരിമരുന്ന് എത്തിക്കുന്നതിനുള്ള സാമ്പത്തിക ഇടപ ഇടപാടുകൾ നിയന്ത്രിച്ചിരുന്ന പ്രധാന കണ്ണിയാണ് പിടിയിലായതരുന്ന് പോലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.പ്രതിയിൽനിന്ന് നിരവധി മൊബൈൽ ഫോണുകളും വിവിധ സിം കാർഡുകളും വ്യാജ രേഖകളും എടിഎം കാർഡുകളും പാസ്ബുക്കുകളും ചെക്ക് ബുക്കുകളും പോലീസ് പിടിച്ചെടുത്തു.വിമാനം മാർഗം പ്രതിയെ ബെംഗളുരുവിൽ എത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിന്നും തുടർനിയമനടപടികൾക്കും ഗേഷം കോടതിയിൽ ഹാജരാക്കും. മൈക്കിൾ ജി. ഹോക്കിച്ചിന്റെ അറസ്മാടെ കേസിൽ പിടിയിലായവരുടെ എണ്ണം ഏഴായി. കേസിൽ കുടുതൽ പേർക്ക് പങ്കുണ്ടായെന്നും ലഹരിമരുന്ന് കടത്തിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും പോലീസ് അന്വേഷണം തുടരുകയാണ്.

Tags