കൂട്ടുപുഴയിൽ എം.ഡി.എം.എയുമായി ഇരിക്കൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ
Apr 24, 2025, 08:45 IST
ഇരിട്ടി : കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ വീണ്ടും വൻ എം.ഡി.എം.എ വേട്ട. 20.92 ഗ്രാം എം.ഡി.എം.എയുമായി ഇരിക്കൂർ സ്വദേശി കെ.വിറിഷാൻറയീസാണ് പിടിയിലായത്.
ഇരിട്ടി സബ് ഇൻസ്പെക്ടർ അശോകനും സംഘവും ജില്ലാ പൊലിസ് മേധാവിയുടെ കീഴിലുള്ള ഡാൻസെഫും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ബംഗ്ളൂരിൽ നിന്നും മയക്കുമരുന്നു മായി എത്തിയ യുവാവിനെ പിടികൂടിയത്. രഹസ്യവിവരമനുസരിച്ചാണ് റെയ്ഡ് നടത്തിയത്.
tRootC1469263">.jpg)


