എംഡിഎംഎയുമായി രണ്ടുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി

Kannur Town Police arrested two persons with MDMA

കണ്ണൂർ : മാരക ലഹരിവസ്തുവായ  എംഡിഎംഎ കൈവശം വച്ചതിന് രണ്ടുപേരെ ടൗൺ പോലീസ് പിടികൂടി. കൊറ്റാളി അത്താഴക്കുന്ന് സ്വദേശി ജസീൽ പി പി(30), കൊറ്റാളി ഷാദുലിപള്ളി സ്വദേശി നിയാസ് വി(28) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 23.34 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്. 

 രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ്  കണ്ണൂർ താണയിൽ എത്തുകയും പോലീസിനെ കണ്ട് ഇരുവരും ഓടിയെങ്കിലും പിടികൂടുകയായിരുന്നു. വിൽപ്പനയ്ക്കും സ്വന്തം ആവശ്യത്തിനുവേണ്ടിയാണ് ഇവർ എംഡിഎംഎ കൈവശം വച്ചതെന്ന് പോലീസിനോട് പറഞ്ഞു.

അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (കണ്ണൂർ സബ്ഡിവിഷൻ) പ്രദീപൻ കണ്ണിപ്പൊയിലിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ അനുരൂപ് കെ, സബ് ഇൻസ്പെക്ടർ മാത്യു, സിവിൽ പോലീസ് ഓഫീസർമാരായ സനൂപ്, ജിഷാന്ത്, സുജിത്ത് മോൻ, കിരൺ  എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Tags