കണ്ണൂരിൽ വൻ എംഡിഎംഎ വേട്ട : മൂന്ന് യുവാക്കളെ കണ്ണൂർ ടൗൺ പൊലീസ് പിടികൂടി

Massive MDMA bust in Kannur: Kannur Town Police arrest three youths
കണ്ണൂർ: കണ്ണൂർ നഗരത്തിലെകാൾടെക്സ് ഭാഗത്ത് നിന്നും മൂന്ന് യുവാക്കളെ ലഹരിവസ്തുക്കളുമായി കണ്ണൂർ ടൗൺ പൊലീസ് പിടികൂടി. കണ്ണൂർ സിറ്റി സ്വദേശി റംഷീദ് കെ വി (26), ചെമ്പിലോട് കോയോട് സ്വദേശി ഇർഫാൻ കെ (23), കണ്ണൂർ സിറ്റി സ്വദേശി റിഷാദ് കെ വി (28) എന്നിവരാണ് പിടിയിലായത്.  ഇവരിൽ നിന്നും വിൽപ്പനയ്ക്കായി കരുതിയ 765 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

കാൽടെക്സ് ഭാഗത്ത് കാറിൽ ലഹരിവസ്തു കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി  ഐപിഎസ്, കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിൽ, കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു മോഹൻ എന്നിവരുടെ നിർദ്ദേശപ്രകാരം കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനുരൂപ് കെ യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പ്രമോദ്, സിവിൽ പോലീസ് ഓഫീസർമാരായ നിധീഷ്, സനൂപ്, കിരൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ ചെയ്തു.

Tags