കണ്ണൂർ സിറ്റിയിൽ എംഡിഎംഎയുമായി തയ്യിൽ സ്വദേശി പിടിയിൽ

Native of Thayyil arrested in Kannur city with MDMA

കണ്ണൂർ: കണ്ണൂർ സിറ്റിയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി ഒരാൾ പിടിയിലായി. തയ്യിൽ സ്വദേശിയായ സി.എച്ച് ആരിഫാ (43) ണ് കണ്ണൂർ സിറ്റി പൊലീസിന്റെ പിടിയിലായത്.കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ പാലമടഭാഗത്തു നടത്തിയ ചൊവ്വാഴ്ച്ച രാവിലെ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാളിൽ നിന്നും 3.14 ഗ്രാം എംഡിഎംഎയും 2.5 ഗ്രാം കഞ്ചാവും പിടികൂടിയത്.

 കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ എസ്.ഐ. വിനോദ് പി.വി.യുടെ നേതൃത്വത്തിൽ എസ്.ഐ. അനീഷ് ആർ.പി., സി.പി.ഒ. സനീഷ്   എന്നിവർ  ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Tags