ചിറക്കലിൽ എംഡിഎംഎയുമായി 4 യുവാക്കൾ പിടിയിൽ
Updated: Nov 16, 2026, 18:52 IST
വളപട്ടണം :ചിറക്കൽ കീരിയാട് എംഡിഎംഎയുമായി 4 പേർ അറസ്റ്റിൽ .കാട്ടാമ്പള്ളി ഇടയിൽ പീടികയിലെ കാടൻ ഹൗസിൽ മുഹമ്മദ് റിഷാദ്, പി സി അഷ്‌കർ, അഴീക്കോട് പള്ളിക്കുന്നുമ്പ്രത്തെ നാജിയ ക്വാട്ടേർസിലെ മുഹമ്മദ് നഹീം, നാസ് ഹൗസിലെ നിഹാൽ മുഹമ്മദ് എന്നിവരെയാണ് വളപട്ടണം പൊലിസ് അറസ്റ്റ് ചെയ്‌തത്.
വളപട്ടണം എസ് എച്ച് ഒ ടി എം വിപിൻ്റെ നേതൃത്വത്തിലാണ് യുവാക്കളിൽ നിന്നും മയക്ക്‌മരുന്ന് പിടികൂടിയത്.1.100 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവുമാണ് ഇവരിൽ നിന്നും പൊലിസ് നടത്തിയ പരിശോധനയിൽ പിടികൂടിയത്.
.jpg)

