എം.ഡി.എം.എ കേസിലെ മുഖ്യപ്രതിയായ കണ്ണൂർ മുഴപ്പാല സ്വദേശി റിമാൻഡിൽ

Kannur Muzhappala native, main accused in MDMA case, remanded
Kannur Muzhappala native, main accused in MDMA case, remanded

ചക്കരക്കൽ : എം.ഡി.എം.എ കടത്ത് കേസിലെ മുഖ്യപ്രതിയായ കണ്ണൂർ സ്വദേശിയെ ചന്തേര പൊലിസ് പിടികൂടി. ചക്കരക്കൽ മുഴപ്പാലയിലെ സഫിയ മൻസിലിൽ  എൻ.ഫവാസിനെയാണ്(24) പൊലിസ് അറസ്റ്റ് ചെയ്തത്. മെയ് എട്ടിന് ചന്തേര പോലീസ് പിടികൂടിയ രണ്ടംഗ എം.ഡി.എം.എ കടത്ത് സംഘത്തിലെ മുഖ്യകണ്ണിയെയാണ് ചന്തരേ എസ്.എച്ച്.ഒ കെ.പ്രശാന്ത്, എ.എസ്.ഐ ലക്ഷ്മണൻ, സീനിയർ സി.പി.ഒ പ്രസാദ് എന്നിവർ ചേർന്ന് ഇന്നലെ പിടികൂടിയത്.

tRootC1469263">

പയ്യന്നൂർ കാറമേലിലെ ദാറുൽ ഫാനയിൽ ജാബിർ അബ്ദുൽഖാദർ(34),നങ്ങാരത്ത് വീട്ടിൽ ടി.മുഷാഫിഖ്(30)എന്നിവരെയാണ് നേരത്തെ പിടികൂടിയത്. വടക്കേ തൃക്കരിപ്പൂർ പൂച്ചോൽ എന്ന സ്ഥലത്തുവെച്ചാണ് ഇരുവരും പിടിയിലായത്.ഇവരെ ചോദ്യം ചെയ്തപ്പോൾ എം.ഡി.എം.എ തന്നത് ഫവാസാണെന്ന് പൊലിസിന് മൊഴി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ചന്തേര പോലീസ് ഫവാസിനായി തെരച്ചിൽ നടത്തിവരികയായിരുന്നു. കേസിലെ മൂന്നാംപ്രതിയാണ് ഫവാസ്. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Tags