പെരിങ്ങാടി അണ്ടർപാസിൽ എം.ഡി.എം.എയും ചരസും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

MDMA and charas found abandoned at Peringadi underpass
MDMA and charas found abandoned at Peringadi underpass

മാഹി : മാഹി - തലശേരി ബൈപ്പാസ് കടന്നു പോകുന്ന പെരിങ്ങാടി മങ്ങാട് അണ്ടർപാസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തി.
ലഹരിമരുന്ന് പൊലിസ് കസ്റ്റഡിയിലെടുത്തു അന്വേഷണം ഊർജ്ജിതമാക്കി.പെരിങ്ങാടി മങ്ങാട് അണ്ടർ പാസിനുള്ളിൽ ഉപേക്ഷിച്ച നിലയിലുള്ള മാരക ലഹരിമരുന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

tRootC1469263">

അണ്ടർ പാസ്സിനുള്ളിൽ രണ്ട്സിപ് ലോക്ക് കവറിൽ നിറച്ച നിലയിൽ 2.920 ഗ്രാം എം ഡി എം എ യും 4.190 ഗ്രാം ചരസ്സുമാണ് കണ്ടെടുത്തത്.
കുറ്റക്കരെ കണ്ടെത്തി തക്കതായ നിയമനടപടികൾ സ്വീകരിക്കണമെന്നും രാത്രി കാലങ്ങളിൽ പൊലീസ് നിരീക്ഷണം കർശനമാക്കണമെന്ന് മങ്ങാട് ജാഗ്രതാ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.സ്കൂൾ തുറന്നതോടെ കുട്ടികൾക്ക് ഉൾപ്പെടെ വിതരണം ചെയ്യാൻഎത്തിച്ച മയക്ക് മരുന്നാണ് ഉപേക്ഷിച്ചതെന്ന് സംശയം ഉള്ളതായി പ്രദേശവാസികൾ പറഞ്ഞു.

Tags