മേയർ അഡ്വ. പി. ഇന്ദിരയുടെ ഇടപെടൽ ; കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് അണ്ടർപാസ് റോഡിലെ തകർന്ന ഫുട്പാത്ത് സ്ലാബുകൾ അറ്റകുറ്റപ്പണി നടത്തി
വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മേയർ ഇടപെടുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും പൊതുമരാമത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. തുടർന്ന് സ്ലാബുകൾ പുനഃസ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്തു.
കണ്ണൂർ: പഴയ ബസ് സ്റ്റാൻഡ് അണ്ടർപാസ് വഴി മുനീശ്വരൻ കോവിൽ റോഡിലേക്കുള്ള ഭാഗത്തെ തകർന്ന ഫുട്പാത്ത് സ്ലാബുകൾ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കി. മേയർ അഡ്വ. പി. ഇന്ദിരയുടെ ഇടപെടലിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് സ്ലാബുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്.
മാസങ്ങളായി ഫുട്പാത്തിലെ സ്ലാബുകൾ തകർന്നുകിടന്നിരുന്നതിനാൽ കാൽനടയാത്രികർ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പ്രദേശമായിരുന്നിട്ടും അറ്റകുറ്റപ്പണി നടക്കാത്തതിനെ തുടർന്ന് കോർപ്പറേഷൻ ഭരണസമിതിക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു.

വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മേയർ ഇടപെടുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും പൊതുമരാമത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. തുടർന്ന് സ്ലാബുകൾ പുനഃസ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്തു.
അറ്റകുറ്റപ്പണി പുരോഗമിക്കുന്നതിനിടെ മേയർ നേരിട്ട് സ്ഥലത്തെത്തി പ്രവൃത്തി വിലയിരുത്തി. ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്, റിഷാം താണ, സോന ജയറാം എന്നിവരും മേയറോടൊപ്പം ഉണ്ടായിരുന്നു.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഫുട്പാത്തുകളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണികൾ വൈകുന്നതിന്റെ പേരിൽ കോർപ്പറേഷൻ ഭരണസമിതിക്കെതിരെ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വിമർശനങ്ങൾ ഉയരുന്ന സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയർ നേരത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്തും നൽകിയിരുന്നു.ഫുട്പാത്ത് സ്ലാബുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായതോടെ പ്രദേശത്തെ കാൽനടയാത്രികർക്ക് ഏറെ ആശ്വാസമായി.
.jpg)

