മട്ടന്നൂർ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി ചന്ദ്രൻ തില്ലങ്കേരി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
Mar 23, 2026, 20:21 IST
കണ്ണൂർ : മട്ടന്നൂർ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി ചന്ദ്രൻ തില്ലങ്കേരി വരണാധികാരിയായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.ടി. പ്രസാദ് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നേതാക്കളായ മുഹമ്മദ് ബ്ളാത്തൂർ, ഇ.പി. ഷംസുദ്ദീൻ, ടി.വി.രവീന്ദ്രൻ, പി.വിജിത്ത് എന്നിവർ പത്രികാ സമർപ്പണ വേളയിൽ കൂടെയുണ്ടായിരുന്നു.
വി.ആർ. ഭാസ്കരൻ, സുരേഷ് മാവില, കെ.വി.ജയചന്ദ്രൻ ,പി.കെ. കുട്ട്യാലി, മുസ്തഫ ചൂരിയോട്ട് , കെ.പി.പദ്മനാഭൻ , വി.മോഹനൻ,ടി.ദിനേശൻ , റസാഖ് മണക്കായി, ഒ.കെ.പ്രസാദ്, രാഗേഷ് തില്ലങ്കേരി,കെ.പി. ബാബു,വി.പി. താജുദ്ദീൻ, പ്രവീൺ കാനാട്,ഹരികൃഷ്ണൻ പാളാട്,സി.ഷിജു സംബന്ധിച്ചു.
.jpg)


