മട്ടന്നൂരിൽ അമ്മയെയും മകനെയും വീട്ടിൽവെട്ടേറ്റ നിലയിൽ കണ്ടെത്തി

Mother and son found with hack wounds at their home in Mattannur


മട്ടന്നൂർ: മട്ടന്നൂരിൽ വീട്ടിൽ അമ്മയെയും മകനെയും വെട്ടേറ്റ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച്ച രാവിലെ ഒൻപതരയോടെയാണ് സംഭവം. മട്ടന്നൂർ ലയൺസ് ക്ളബ്ബ് റോഡിലെ നന്ദനമെന്ന വീടിൻ്റെ രണ്ടാം  നിലയിൽ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയ ഇരുവരെയും പൊലിസും നാട്ടുകാരും ചേർന്നാണ് തലശേരിയിലെ ആശുപത്രിയിൽ എത്തിച്ചത് ഇരുവരുടെയും നില സാരമുള്ളതാണെന്നാണ് വിവരം. 

നവീൻ കൃഷ്‌ണ (21) അമ്മ ജ്യോതി (56) എന്നിവർക്കാണ് പരുക്കേറ്റത്. കഴിഞ്ഞ മാർച്ചിൽ സർവീസിൽ നിന്നും വിരമിച്ച അധ്യാപികയാണ് ജ്യോതി. ഇവരുടെ ഭർത്താവ് രാജേന്ദ്രൻ റിട്ട. കെ എസ് . ഇബി ജീവനക്കാരനാണ് ഇദ്ദേഹം രാവിലെ ടൗണിൽ പോയി മടങ്ങിവന്നപ്പോഴാണ് ഇരുവരെയും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത് സംഭവത്തിൽ മട്ടന്നൂർ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.

Tags