മട്ടന്നൂർ പഴശ്ശി സ്മൃതി മന്ദിരത്തിന് പുത്തൻ മെയ്ക്ക് ഓവർ, ചരിത്രാന്വേഷികൾക്ക് വഴികാട്ടിയാവാൻ മുഖം മാറുന്നു
മട്ടന്നൂർ : ചരിത്രാന്വേഷികൾക്ക് വഴികാട്ടിയായി പഴശ്ശി സ്മൃതിമന്ദിരം ചരിത്രഗവേഷണ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവൃത്തി അന്തിമ ഘട്ടത്തിൽ. ചരിത്ര മ്യൂസിയം, ആംഫിതിയേറ്റർ, വിശ്രമ കേന്ദ്രം, കുട്ടികൾക്ക് കളിസ്ഥലം, ഭക്ഷണശാല എന്നിവയാണ് ഇവിടെ നിർമിക്കുന്നത്. പഴശ്ശി സ്മൃതിമന്ദിരത്തിന്റെ പിൻവശത്തായാണ് സ്റ്റേജും പാർക്ക് ഉൾപ്പടെയുള്ളവയും നിർമിക്കുന്നത്.
tRootC1469263">രണ്ടു വർഷം മുൻപാണ് പഴശ്ശി സ്മൃതിമന്ദിരം നവീകരണ പ്രവൃത്തി ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. കിഫ്ബിയിൽ നിന്ന് 2.64 കോടി രൂപ ചെലവിട്ടാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പഴശ്ശി സ്മൃതി മന്ദിരം നവീകരിക്കുന്നത്. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്മാരക കേന്ദ്രം ഒരുക്കുന്നത്.
പഴശ്ശിരാജയുടെ ബ്രിട്ടീഷ് സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തെക്കുറിച്ച് പുതിയ തലമുറയ്ക്ക് മനസിലാക്കാൻ കഴിയുന്ന വിധത്തിലാണ് മ്യൂസിയം ഉൾപ്പടെ ഒരുക്കുക. കെഐഐഡിസിയാണ് നവീകരണ പ്രവൃത്തിയുടെ പദ്ധതി രേഖ തയ്യാറാക്കിയത്. നഗരസഭ ഏറ്റെടുത്ത് ടൂറിസം വകുപ്പിന് കൈമാറിയ സ്ഥലമാണിത്. പഴശ്ശിയിൽ 2014 ലാണ് പഴശ്ശിരാജയുടെ കോവിലകം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് കൂത്തമ്പലത്തിന്റെ മാതൃകയിൽ സ്മൃതി മന്ദിരം പണിതത്. പിന്നീട് 2016ൽ സ്മൃതിമന്ദിരത്തിൽ പഴശ്ശിരാജയുടെ വീട്ടിത്തടി കൊണ്ടുള്ള പ്രതിമയും സ്ഥാപിച്ചു.
പഴശ്ശിരാജയുടെ ബ്രീട്ടീഷ് വിരുദ്ധ പോരാട്ടം ഉൾപ്പെടെയുള്ളവയുണ്ട്. ചുമർചിത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ഭാഗമായി
ഉരുവച്ചാലിൽ നിർമിക്കുന്ന കലാസാംസ്ക്കാരിക കേന്ദ്രത്തിലും പഴശ്ശി മൗണ്ടെയ്ൻ എന്ന പേരിൽ അഡ്വഞ്ചർ പാർക്കും മറ്റു സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.
.jpg)


