മട്ടന്നൂർ നഗരസഭാ കൗൺസിലർ കെ കെ അഭിമന്യുവിന്​ നാടിന്‍റെ അന്ത്യാഞ്ജലി

Nation pays tribute to Mattannur Municipal Councilor K.K. Abhimanyu


മട്ടന്നൂർ: കഴിഞ്ഞ ദിവസം അന്തരിച്ച മട്ടന്നൂർ നഗരസഭ കൗൺസിലറും സിപിഐ എം കരേറ്റ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ കെ കെ അഭിമന്യു (64)വിന്​ നാടിന്‍റെ അന്ത്യാഞ്ജലി.  ഉരുവച്ചാലിലെ രാഷ്ട്രീയത്തിൽ ജനകീയ മുഖമായ അഭിമന്യുവിനെ അവസാനമായി ഒരുനോക്കു കാണുവാനും ആദരാഞ്ജലി അർപ്പിക്കാനും നൂറുകണക്കിനാളുകളാണ് മൃതദേഹം പൊതുദർശനത്തിന്​ വെച്ച ഉരുവച്ചാൽ ടാക്സി സ്റ്റാൻഡിലും വീട്ടിലും നഗരസഭയിലും എത്തിയത്​. 

മട്ടന്നൂർ മണ്ഡലത്തിൽനിന്ന്​ വിജയിച്ച വി കെ സനോജിന്​ ഉരുവച്ചാലിൽ സ്വീകരണം നൽകുന്നതിനുള്ള ഒരുക്കങ്ങൾക്കിടെയാണ്​ കഴിഞ്ഞദിവസം  അഭിമന്യു ഹൃദയാഘാതത്തെ തുടർന്ന്​ കുഴഞ്ഞുവീണത്​. ഇതേതുടർന്ന്​ കണ്ണൂർ ചാലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്​​ച രാത്രിയാണ്​ മരിച്ചത് ഉരുവച്ചാൽ ടാക്സി സ്​റ്റാൻഡിൽ പൊതു ദർശനത്തിന്​ വെച്ച മൃതദേഹത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ, സംസ്ഥാന കമ്മിറ്റി അംഗവും നിയുക്​ത എംഎൽഎയുമായ വി കെ സനോജ്​, ജില്ലാ സെക്രട്ടറിയറ്റ്​ അംഗം പി പുരുഷോത്തമൻ, ജില്ല കമ്മിറ്റി അംഗങ്ങളായ എൻ വി ചന്ദ്രബാബു, സി വി ശശീന്ദ്രൻ, ഏരിയാ സെക്രട്ടറി എം രതീഷ്​, നഗരസഭാ ചെയർമാൻ  എൻ ഷാജിത്ത്​, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ ഭാസ്കരൻ, ടി കൃഷ്ണൻ, എം രാജൻ, എ കെ ബീന, ലോക്കൽ സെക്രട്ടറി എ കെ സുരേഷ്​ കുമാർ എന്നിവർ ചേർന്ന്​​ പാർടി പതാക പുതപ്പിച്ചു. മൃതദേഹം പൊറോറ നിദ്രാലയത്തിൽ സംസ്കരിച്ചു.

സ്പീക്കർ എ എൻ ഷംസീർ, ഡോ. വി ശിവദാസൻ എം പി, സി സദാനന്ദൻ എം പി, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്​, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ ചന്ദ്രൻ, പനോളി വത്സൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി വി ഗോപിനാഥ്, എം വി സരള, കെ ധനഞ്ജയൻ, സക്കീർ ഹുസൈൻ,  ഇരിട്ടി നഗരസഭാ ചെയർമാൻ വി വിനോദ് കുമാർ, കീഴല്ലൂർ പഞ്ചായത്ത്​ പ്രസിഡന്‍റ്​ സി സജീവൻ, കൂടാളി പഞ്ചായത്ത്​ പ്രസിഡന്‍റ്​  ഇ സജീവൻ, മാലൂർ പഞ്ചായത്ത്​ പ്രസിഡന്‍റ്​ സുരേഷ്​ ബാബു, മുഴക്കുന്ന പഞ്ചായത്ത്​ പ്രസിഡന്‍റ്​ അഡ്വ.ജാഫർ നല്ലൂർ, കെ ശ്രീധരൻ, കെ ടി ചന്ദ്രൻ, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ്​  സി രജനി, സിപിഐ നേതാക്കളായ എ പ്രദീപൻ, സി വിജയൻ, സി എച്ച് വത്സലൻ, ഐഎൻഎൽ ജില്ലാ ജനറൽ സെക്രട്ടറി ഡി മുനീർ, ആർജെഡി ജില്ലാ സെക്രട്ടറി കെ പി രമേശൻ, ജനാധിപത്യ കേരളാ കോൺഗ്രസ്​ ജില്ലാ ​സെക്രട്ടറി കെ പി അനിൽകുമാർ, കോൺഗ്രസ്​ നേതാക്കളായ ടി വി രവീന്ദ്രൻ, എ കെ രാജേഷ്, മുസ്​ലിംലീഗ്​ നേതാവ്​ ഇ പി ഷംസുദ്ദീൻ എന്നിവർ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

Tags