മട്ടന്നൂരിൽകാറിൽ കടത്തിയ 19 കുപ്പി മാഹിമദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ

Middle-aged man arrested with 19 bottles of liquor smuggled in car in Mattannur
Middle-aged man arrested with 19 bottles of liquor smuggled in car in Mattannur

മട്ടന്നൂർ : മട്ടന്നൂരിൽ കാറിൽ മാഹി മദ്യം കടത്തവെ മധ്യവയസ്കൻ അറസ്റ്റിൽ .ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി രജിത്തിൻ്റെ നേതൃത്വത്തിൽ മട്ടന്നൂർ ടൗണിൽ നടത്തിയ പരിശോധനയിൽ 19 കുപ്പി മാഹി മദ്യം  കടത്തിയതിന് പാലയോട് സ്വദേശി എം മുകേഷിനെയാണ് (52) അറസ്റ്റു ചെയ്തത്. 

tRootC1469263">

ഇയാൾ മദ്യം കടത്താനുപയോഗിച്ച KL13 Z4396 ആൾട്ടോകാറും കസ്റ്റഡിയിലെടുത്തു. എക്സൈസ് സംഘത്തിൽ എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയിലെ അസി. എക്സൈസ് ഇൻസ്പെകടർ കെ ആനന്ദകൃഷ്ണൻ,അസി. ഇരിട്ടി എക്സൈസ് സർക്കിളിലെ എക്സൈസ് ഇൻസ്പെക്ടർ കെ ഉമ്മർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തു വളപ്പിൽ, കെ രമീഷ്, ടി പി സുദീപ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പി ജുനീഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags