മട്ടന്നൂർ കളറോഡ് കാർ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു

Young man dies after car crashes into electric pole and overturns at Kalaroad, Mattannur.


മട്ടന്നൂർ: ഇരിട്ടി- മട്ടന്നൂർ റൂട്ടിൽ കളറോഡ് കാർ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിൽ ഇടിച്ചു മറിഞ്ഞു യുവാവ് മരിച്ചു. കൂത്തുപറമ്പ് മാങ്ങാട്ടിടം ശങ്കരനെല്ലൂർ കടാംകോട്ട് ഹൗസിൽ ജയരാജിൻ്റെ മകൻ സി. സായന്ത്‌ (25) ആണ് മരിച്ചത്. കാർ യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റു. 

അഭിരാം  (25), ഹൃഷിരാജ് (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ ചാല ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 1.15ഓടെയായിരുന്നു അപകടം. ഇരിട്ടി ഭാഗത്ത് നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്നു കാർ യാത്രക്കാർ. സായന്ത് രാജ് ആണ് കാർ ഓടിച്ചിരുന്നത്. മട്ടന്നൂർ പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

Tags