മട്ടന്നൂരിൽ വീടു കുത്തിത്തുറന്ന് 10 പവൻ സ്വർണവും പണവും കവർന്നു
Updated: Dec 29, 2025, 14:02 IST
കണ്ണൂർ : മട്ടന്നൂരിൽ വീടു കുത്തി തുറന്നു പത്ത് പവനോളം ആഭരണങ്ങളും പതിനായിരം രൂപയും കവർന്നു. എടയന്നൂർ തെരൂരിലെ പൗർണ്ണമിയിൽ ടി. നാരായണൻ്റെ (76) വീട്ടിലാണ് കവർച്ച. ഈ മാസം 22 ന് പരാതിക്കാരൻ വീടു പൂട്ടി നാട്ടിൽ നിന്നും പോയതായിരുന്നു. ഇന്നലെ രാത്രി 7 മണിയോടെ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിൻ്റെ മുൻവശത്തെ വാതിലും അടുക്കള ഭാഗത്തെ വാതിലും കിടപ്പുമുറിയിലെ വാതിലും കുത്തി തുറന്ന നിലയിൽ കണ്ടത്.
tRootC1469263">കിടപ്പുമുറി പരിശോധിച്ചപ്പോഴാണ് അലമാരയിലെ തുണിസഞ്ചിയിൽ സൂക്ഷിച്ചതായ 10 പവൻ്റെ ആഭരണങ്ങളും അലമാരയിലുണ്ടായിരുന്ന 10,000 രൂപയും മോഷണം പോയത് മനസ്സിലായത്. തുടർന്ന് മട്ടന്നൂർ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
.jpg)


