മട്ടന്നൂരിൽ മധ്യവയസ്ക്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Middle-aged man found dead inside house in Mattannur

മട്ടന്നൂർ : മട്ടന്നൂർ കൈലാസ് ഓഡി റ്റോറിയത്തിന് സമീപം വീടിനുള്ളിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടത്തി. ലക്ഷ്മിനാരായണവി ലാസിൽ സി മോഹൻകുമാറാ(68)ണ് മരിച്ചത്. അവിവാ ഹിതനാണ് മോഹൻകുമാർ വീട്ടിനകത്ത്  നിലത്തുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചുദിവ സത്തെ പഴക്കമുണ്ടെന്ന് പൊലിസ് അറിയിച്ചു.

tRootC1469263">

ഇദ്ദേഹം  തനിച്ചായിരുന്നു വീട്ടിൽതാമസം. വ്യാഴാഴ്ച വൈകിട്ടോടെ ദുർ ഗന്ധമനുഭവപ്പെട്ടതിനെ ത്തുടർന്ന് നാട്ടുകാർ പരി ശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.  വിവര മറിഞ്ഞ് മട്ടന്നൂർ സിഐ ബിനു ആൻ്റണിയുടെ നേതൃ ത്വത്തിൽ പൊലിസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ട ത്തിനായി ആശുപത്രിയി ലേക്ക് മാറ്റി. തുടർന്ന് പയ്യാ മ്പലത്ത് സംസ്കരിക്കും. മൊ ബൈൽ ഫോറൻസിക് വി ഭാഗവും സ്ഥലത്തെത്തി പരിശോധിച്ചു. പരേതരായ മാധവമാരാരുടെയും ഗൗരി യമ്മയുടെയും മകനാണ്.സഹോദരങ്ങൾ: പ്രസന്ന കുമാരി, വത്സലകുമാരി, വി ലാസ്‌കുമാർ.
 

Tags