മട്ടന്നൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി കെ സനോജ് പത്രിക നൽകി

Mattannur constituency LDF candidate V.K. Sanoj filed his nomination


കണ്ണൂർ :മട്ടന്നൂർ നിയോജക മണ്ഡലം  എൽഡിഎഫ് സ്ഥാനാർഥി വി കെ സനോജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരി എൽഎസ്ജിഡി ജോയിൻ്റ് ഡയറക്ടർ പി ടി പ്രസാദ് മുമ്പാകെയാണ് നാമനിർദ്ദേശ പത്രിക നൽകിയത്.

എൽഡിഎഫ്  നേതാക്കളായ ഇ പി ജയരാജൻ,  പി പുരുഷോത്തമൻ , എൻ വി ചന്ദ്രബാബു, എം രതീഷ്,  എം വി സരള, സി വി ശശീന്ദ്രൻ , ടി കൃഷ്ണൻ, എം രതീഷ്, മുഹമ്മദ് സിറാജ്, സരീഷ് പൂമരം, സി വിജയൻ, ഡി മുനീർ, കെ പി രമേശൻ, കെ പി അനിൽകുമാർ, അണിയേരി അച്യുതൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് പ്രകടനമായാണ് വി.കെ സനോജ്  പത്രിക സമർപ്പിക്കാനെത്തിയത്.

Tags