മട്ടന്നൂർ കോളേജ് പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണം: വി കെ സനോജ് എംഎൽഎ

The move to close down the Mattannur College Post Office must be abandoned: V. K. Sanoj, MLA

 
 മട്ടന്നൂർ:  60 വർഷത്തോളമായി മട്ടന്നൂർ പി ആർ എൻ എസ് എസ് കോളേജിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് മട്ടന്നൂർ സെക്ഷനിൽ ലയിപ്പിക്കുന്നതിന്റെ ഭാഗമായി അടച്ചു പൂട്ടാനുള്ള നീക്കത്തിൽ നിന്നും പോസ്റ്റൽ അധികൃതർ പിൻമാറണമെന്ന് വി. കെ സനോജ് എംഎൽഎ ആവശ്യപ്പെട്ടു. നഗരപരിധിയിൽ പ്രവർത്തിക്കുന്ന കാരണം പറഞ്ഞാണ് മട്ടന്നൂർ കോളേജ് പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടുവാൻ തപാൽ വകുപ്പ് നടപടി സ്വീകരിച്ചത്. വെള്ളിയാംപറമ്പ് മുതലുള്ള മേഖലയിലെ ജനങ്ങൾക്ക് മട്ടന്നൂർ നഗരത്തിലേക്ക് പോകാതെ തന്നെ തപാൽ സേവനങ്ങൾ ലഭ്യമാക്കാൻ സഹായകരമായിരുന്നു ഈ പോസ്റ്റ് ഓഫീസ്.

 ജനസംഖ്യാനുവാദം വെച്ച് നോക്കിയാലും പോസ്റ്റോഫീസ് എടുത്തു കളയേണ്ട സാഹചര്യം നിലവിലില്ല. ഇവിടുത്തെ ജീവനക്കാരിയോട് മറ്റു പോസ്റ്റോഫസുകളിലേക്ക് ഓപ്ഷൻ നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ജീവനക്കാരെ കുറയ്ക്കുക എന്ന കേന്ദ്രസർക്കാരിന്റെ നയമാണ് ഇതിന് പിന്നിലുള്ളത്.ഈ പോസ്റ്റ് ഓഫീസ് നിർത്തലാക്കാനുള്ള നീക്കത്തിൽ നിന്ന് തപാൽ വകുപ്പ് പിന്മാറണമെന്നവശ്യപ്പെട്ടു  തിരുവനന്തപുരം ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന് എംഎൽഎ കത്തയച്ചു.

Tags