മട്ടന്നൂർ ചാവശേരിയിൽ ടൂറിസ്റ്റ് ബസ് ചരക്ക് ലോറിയിലിടിച്ച് അപകടം ; മൂന്ന് ബസ് യാത്രക്കാർക്ക് പരുക്ക്


മട്ടന്നൂർ : ചാവശേരി ടൗണിൽ വാഹനാപകടത്തിൽ മൂന്ന് ടൂറിസ്റ്റ് ബസ് യാത്രക്കാർക്ക് പരുക്കേറ്റു. വ്യാഴാഴ്ച്ച പുലർച്ചെ അഞ്ചു മണിക്ക്
മട്ടന്നൂർ ഭാഗത്തു നിന്നും തേങ്ങയുമായി ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയും, ബാംഗ്ലൂരിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്.
ലോറിയുടെ വലതുഭാഗത്തെ ബോഡിയിൽ ബസിൻ്റെ സൈഡ് ഭാഗം തട്ടുകയിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും ഭാഗികമായി തകർന്നു. ബസിൻ്റെ വലതുഭാഗത്തിരുന്ന യാത്രക്കാരിൽ മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസിൻ്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.

തിരൂരിൽ നിന്നും ഉരിച്ച തേങ്ങ കയറ്റിക്കൊണ്ടുപോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ലോറിയിൽ നിന്നും തേങ്ങകൾ റോഡിൽ വീണു ചിന്നിച്ചിതറി മട്ടന്നൂരിൽ നിന്നുമെത്തിയ ഫയർഫോഴ്സാണ് റോഡിൽ നിന്നും ഇതു നീക്കം ചെയ്തു ഗതാഗതയോഗ്യമാക്കിയത്.