ഇരിക്കൂറിൽ വികസന വാഗ്ദാനവുമായി അഡ്വ: മാത്യു കുന്നപ്പള്ളി ; മലയോര മേഖലയിൽ ആവേശകരമായ എൽഡിഎഫ് സ്ഥാനാർത്ഥി പര്യടനം
കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോര പ്രദേശത്ത് വികസനത്തിന്റെ വെന്നിക്കൊടി പാറിക്കാൻ എൽഡിഎഫ്. 44 വർഷത്തെ അവികസിത ഇരിക്കൂറിൽ നിന്നും ആധുനിക ഇരിക്കൂറിലേക്ക് കരകയറാൻ ഇരിക്കൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ: മാത്യു കുന്നപ്പള്ളിക്ക് കരുത്തുണ്ടെന്ന് തെളിയിച്ചാണ് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥി പര്യടനം ഇരിക്കൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നടന്നത്.
ശ്രീകണ്ഠപുരം : കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോര പ്രദേശത്ത് വികസനത്തിന്റെ വെന്നിക്കൊടി പാറിക്കാൻ എൽഡിഎഫ്. 44 വർഷത്തെ അവികസിത ഇരിക്കൂറിൽ നിന്നും ആധുനിക ഇരിക്കൂറിലേക്ക് കരകയറാൻ ഇരിക്കൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ: മാത്യു കുന്നപ്പള്ളിക്ക് കരുത്തുണ്ടെന്ന് തെളിയിച്ചാണ് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥി പര്യടനം ഇരിക്കൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നടന്നത്. രാവിലെ കുടിയാന്മല ലോക്കലിലെ അരീക്കമല വളപ്പ് സങ്കേതത്തിൽ നിന്നും ആരംഭിച്ച് കുനിയൻപുഴ അങ്കണവാടി, ചെറിയരിക്കമല ഗവ.ആയുർവേദ ഡിസ്പെൻസറി, അരീക്കമല സെൻ്റ് ജോസഫ് എൽപി സ്കൂൾ, വലിയരീക്കമല സെൻ്റ് തോമസ് പള്ളി, കുടിയാൻമല എഫ്സി കോൺവെൻ്റ്, പയസായി ലിറ്റിൽ ഫ്ലവർ സെമിനാരി എന്നിവ സന്ദർശിച്ചതിന് ശേഷം ഇരിക്കൂറിലെത്തി.

മാമാനിക്കുന്ന് മഹാദേവി ക്ഷേത്രം, നിലമുറ്റം ജുമാമസ്ജിദ്, പെരുവളത്തുപറമ്പ് കേരള ജല അതോറിറ്റി, ഇരിക്കൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, എഇഒ ഓഫീസ്, ഹെൽപ് ക്ലിനിക്, സിഗ്മ ഹെൽത്ത് സെൻ്റർ, താലൂക്ക് ഗവ. ആശുപത്രി, ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, പഞ്ചായത്ത് ഓഫീസ്, കുട്ടാവ് ടൗൺ, പെരുവളത്തുപറമ്പ് യതീംഖാന, പെരുവളത്തുപറമ്പ് ടൗൺ, കുട്ടാവ് ടൗൺ, ഇരിക്കൂർ ലോക്കലിലെ മാങ്ങോട്, കുട്ടാവ്, ചേടിച്ചേരി, ആലുംമുക്ക്, പെരുവളത്തുപറമ്പ് , നിടുവള്ളൂർ എന്നിവിടങ്ങളിലെ കുടുംബയോഗങ്ങൾ എന്നിവയിൽ പങ്കെടുത്തു. എൽഡിഎഫ് നേതാക്കളായ വി വി സേവി, എം ബാബുരാജ്, കെ ശ്രീജിത്ത്, രതീഷ് ബാബു, സി രാജീവൻ, പി പി രാജേഷ്, ഹുസൈൻ ഹാജി, എൻ പി റഹിം എന്നിവർ ഒപ്പമുണ്ടായി.

.jpg)


