മാതമംഗലത്ത് വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന യുവതി മരണമടഞ്ഞു

A young woman in Mathamangalam, who was undergoing treatment after ingesting poison, has passed away.

മാതമംഗലം:  എലിവിഷം ഉള്ളിൽ ചെന്ന് ചികിൽസയിലായിരുന്ന യുവതി മരിച്ചു. എരമം ഓയോളത്തെ നെടുമണ്ണിൽ വീട്ടിൽ മേഘ(32) യാണ് മരിച്ചത്. ഒക്ടോബർ-7 ന് രാത്രി ഏഴിനാണ് ഇവരെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഇന്നലെ ഒക്ടോബർ-13 ന് വൈകുന്നേരം 7.20 നാണ് മരണപ്പെട്ടത്. 

എൻ.കെ.മുരളീധരൻ-സി.ഇന്ദിര ദമ്പതികളുടെ മകളാണ്.ഭർത്താവ് ബിനീഷ്(കുന്നരു). മകൾ: ജാൻവി.

Tags