എം.എൽ എ യുടെ വാർത്താകുറിപ്പ് പാഴ് വാക്കായി ; തളിപ്പറമ്പ താലൂക്ക് ആശുപത്രി പ്രസവവാർഡ് തുറന്നില്ല

MLA's press release was a waste of words;  Thaliparamba taluk  hospital maternity ward not open
MLA's press release was a waste of words;  Thaliparamba taluk  hospital maternity ward not open

കണ്ണൂർ : തളിപ്പറമ്പ് ഗവൺമെൻറ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രസവവാർഡ് ഇനിയും തുറന്നില്ല .ആശുപത്രിയുടെ ദയനീയാവസ്ഥയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് നേതാക്കളായ അഡ്വക്കേറ്റ് രാജീവൻ കപ്പച്ചേരി ,നൗഷാദ് ബ്ലാത്തൂർ എന്നിവരുടെ നേതൃത്വത്തിൽ ഫെബ്രുവരി എട്ടാം തീയതി ഉപവാസ സമരം സത്യാഗ്രഹം സമരം നടത്തിയിരുന്നു.

 സത്യാഗ്രഹത്തിന്റെ തലേദിവസം രാത്രി തളിപ്പറമ്പ് എംഎൽഎയുടെ പത്രക്കുറിപ്പ് പ്രകാരം തളിപ്പറമ്പ് ആശുപത്രിയിലേക്ക് ആവശ്യമായ ഡോക്ടർ നിയമിച്ചതായി പറയുകയുണ്ടായി. അത് പത്രത്തിൽ വാർത്ത വരികയും ചെയ്തു.  ഇന്ന് ജില്ലാ കോൺഗ്രസ് നേതാക്കളായ അഡ്വക്കറ്റ് രാജീവൻ കപ്പച്ചേരിയും നൗഷാദ് ബാത്ത് വരും ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ സൂപ്രണ്ടിന്റെ അഭാവത്തിൽ ലേ സെക്രട്ടറിയുമായി സംസാരിച്ചപ്പോൾ പ്രസവ  വാർഡ് തുറന്നില്ല എന്നും ഡോക്ടർമാർ എത്തിയില്ല എന്നും അറിയാൻ സാധിച്ചു.

 
തളിപ്പറമ്പ് ആശുപത്രിയിലെ പ്രസവാർഡിൽ ഒരു ദിവസം 25 മുതൽ 50 വരെ പ്രസവം നടന്നതായി രേഖകളിൽ കാണുന്നു. ഏറ്റവും ചുരുങ്ങിയത് ഒരു ദിവസം 25 പ്രസവം   നടക്കാതായാൽ  സഹകരണ , സ്വകാര്യ  ആശുപത്രികളിൽ ഒരു പ്രസവത്തിന് 25000 രൂപ പ്രകാരം 25 ആൾക്ക് ആറ് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ   ലഭിക്കും. ഒരു മാസത്തേക്ക് ഒരു കോടി എൺപത്തി ഏഴ് ലക്ഷത്തി അമ്പതിനായിരം രൂപ മാസത്തേക്ക് വരുമാനം ലഭിക്കും .

 തളിപ്പറമ്പിൽ മുനിസിപ്പാലിറ്റിയിലെ ജനന രജിസ്റ്റർ പരിശോധിച്ചാൽ തളിപ്പറമ്പ് ഗവൺമെൻറ് ആശുപത്രിയിൽ അവസാനമായി പ്രസവിച്ചത് 16. 12.2024 നാണ്  .  ഫെബ്രുവരി മാസം പതിനാറാം തീയതി  രണ്ടുമാസം തികയുമ്പോൾ ഏകദേശം മൂന്ന് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ സഹകരണ,സ്വകാര്യ ആശുപത്രിക്ക് ലഭിക്കും എന്നതാണ് യാഥാർത്ഥ്യം. സാധാരണ പ്രസവത്തിനാണ് ഈ തുക.സിസേറിയൻ ഉൾപ്പെടെ മററ് അവസ്ഥയാകുമ്പോൾ തുക ഇതിലും കൂടും.

പ്രസവവാർഡ് അടച്ചതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയും സാമ്പത്തിക താല്പര്യമുണ്ട്.  ഭരണസംവിധാനത്തിന്റെ ബോധപൂർവ്വവും അനാസ്ഥക്കെതിരെ ശക്തമായ സമര പരിപാടികൾ ആരംഭിക്കേണ്ടത് പൊതുജനങ്ങളുടെ ക്ഷേമത്തിന് അവരുടെ അവകാശ സംരക്ഷണത്തിനും അനിവാര്യമാണെന്നും ആശുപത്രിയിലെ പ്രസവ വാർഡ് തുറക്കുന്ന വരെ ഉപവാസ സമരം ആരംഭിക്കുമെന്ന് ഡി.സി സി ഭാരവാഹികളായ അഡ്വ. രാജീവ് കപ്പച്ചേരി ,നൗഷാദ് ബ്ലാത്തൂർ എന്നിവർ അറിയിച്ചു.

Tags