പയ്യന്നൂരിൽ പൂട്ടിയിട്ട വീട് കുത്തി തുറന്ന് വൻ കവർച്ച : പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി

CPM leader acquitted in Shukkur murder case for kidnapping and changing witnesses' statements
CPM leader acquitted in Shukkur murder case for kidnapping and changing witnesses' statements


പയ്യന്നൂർ: പയ്യന്നൂർ നഗരത്തിന് സമീപം പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ പയ്യന്നൂർ ടൗൺ പൊലിസ് കേസെടുത്തു അന്വേഷണം ഊർജ്ജിതമാക്കി.അഞ്ച് പവൻ്റെ ആഭരണങ്ങളും 32,000 രൂപയുമാണ് കവർന്നത് .പയ്യന്നൂർടൗണിലെ വ്യാപാരി പരേതനായ മാക്‌സ് മെഷീൻ ടൂൾസ് ഉടമ എൻ.വി.മോഹനന്റേയും ഇ.വി.ഗീതയുടേയും പയ്യന്നൂർ ശ്രീപ്രഭ ഓഡിറ്റോറിയത്തിന് സമീപത്തെ വീട്ടിലാണ് കവർച്ച നടന്നത്.

tRootC1469263">

ഗീതയും കുടുംബവും ദിവസങ്ങൾക്ക് മുമ്പ് ബാംഗ്‌ളൂരുവിൽ താമസിക്കുന്ന മകളുടെ വീട്ടിലേക്ക് വീടുപൂട്ടിപ്പോയിരുന്നു. പത്ത് ദിവസത്തോളമായി പൂട്ടിയിട്ടിരുന്ന വീട്ടിൽ ഞായറാഴ്ച്ച വൈകുന്നേരം ആറുമണിയോടെ കാസർഗോഡ് ജോലി ചെയ്യുന്ന മകൻ ഗോകുൽ മോഹൻ നാട്ടിലെത്തിയപ്പോഴാണ് വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിതുറന്നതായി കണ്ടത്. 

കിടപ്പുമുറികളിലെ രണ്ട് അലമാരകൾ കുത്തിത്തുറന്ന മോഷ്ടാവ് സ്വർണ്ണവും പണവും കവർന്നു ശേഷം സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. വീടിനകത്ത് സൂക്ഷിച്ചിരുന്ന താക്കോലുപയോഗിച്ച് വീടിന്റെ പിറകുവശത്തെ വാതിൽ തുറന്നിട്ട നിലയിലായിരുന്നു. മോഷണ വിവരം അറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

Tags