കണ്ണൂർ തളിപ്പറമ്പിൽ വൻ എംഡിഎംഎ വേട്ട; 24 ഗ്രാമിലധികം മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ

Massive MDMA bust in Taliparamba; Youth arrested with over 24 grams of the deadly drug

കണ്ണൂർ: തളിപ്പറമ്പിൽ നടത്തിയ വൻ ലഹരിമരുന്ന് വേട്ടയിൽ 24.0346 ഗ്രാം എംഡിഎംഎയുമായി (MDMA) യുവാവ് പിടിയിലായി. ഇരിക്കൂർ പെരുവളത്തുപറമ്പ് സ്വദേശി കെ.ആർ. സാജിദിനെയാണ് (40) തളിപ്പറമ്പ് എസ്.ഐ സി.ജി. സാംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചയോടെ രാത്രികാല പട്രോളിങ്ങിനിടെ തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപത്തുവച്ചാണ് സാജിദ് പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് (DANSAF) ടീമും തളിപ്പറമ്പ് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്.

വിദേശ രാജ്യങ്ങളിലുള്ള കണ്ണികൾ മുഖേനയാണ് എംഡിഎംഎ ഇടപാടുകൾ നടക്കുന്നതെന്നും, അവിടെനിന്ന് നൽകുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സാജിദ് ആവശ്യക്കാർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. അടുത്തകാലത്തായി തളിപ്പറമ്പ് മേഖലയിൽ നിന്നും പിടികൂടുന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Tags