തളിപ്പറമ്പ് നഗരസഭാ ലൈബ്രറിയിൽ വൻ പുസ്തക ചോർച്ച : രണ്ടായിരത്തിലധികം പുസ്തകങ്ങൾ കാണാനില്ല ; നടപടി ആവശ്യം ശക്തം
തങ്ങളെ തെറ്റുകാരാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ പൂർവ്വ സെക്രട്ടറിമാരും മുൻ ലൈബ്രറിയന്മാരും രംഗത്തെത്തിയിട്ടുണ്ട്. കൃത്യമായ രേഖകൾ നിലനിൽക്കെ, നിലവിലെ ഭരണസമിതി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം.
തളിപ്പറമ്പ് : നഗരത്തിന്റെ സാംസ്കാരിക വെളിച്ചമായ തളിപ്പറമ്പ് നഗരസഭാ ലൈബ്രറിയിൽ നിന്ന് രണ്ടായിരത്തിലധികം (2000+) വിലപ്പെട്ട പുസ്തകങ്ങൾ കാണാതായ സംഭവം ഭരണ-പ്രതിപക്ഷ തലങ്ങളിൽ വലിയ കൊടുങ്കാറ്റഴിച്ചുവിടുന്നു. അറിവിന്റെയും വായനയുടെയും പാരമ്പര്യം പേറുന്ന ലൈബ്രറിയിൽ നിന്ന് ഇത്രയധികം പുസ്തകങ്ങൾ തിരികെ ലഭിക്കാത്തതും കാണാതായതും വലിയ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി കൗൺസിലർമാരുടെ ഔദ്യോഗിക ഗ്രൂപ്പുകളിൽ പ്രതിഷേധം കനക്കുകയാണ്.
ലൈബ്രറിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നഗരസഭാ അധ്യക്ഷന്റെ ഉത്തരവ് പ്രകാരം നൽകിയ വിശദീകരണ കുറിപ്പിനെച്ചൊല്ലി നഗരസഭയ്ക്കുള്ളിൽ വലിയ അഭിപ്രായവ്യത്യാസങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. മെമോ നൽകിയ ഉദ്യോഗസ്ഥന്റെ നടപടി ശരിയല്ലെന്ന് സ്റ്റാൻഡിങ് കമ്മിറ്റിയും, മെമോ തന്നെ നിലനിൽക്കുന്നതല്ലെന്ന് അത് ലഭിച്ചയാളും വാദിക്കുന്നതോടെ വിഷയം കൂടുതൽ വഷളായിരിക്കുകയാണ്. ലൈബ്രറിയുടെ ചുമതലയുള്ളവരും ഭരണസമിതിയും തമ്മിൽ പരസ്പരം പഴിചാരുന്ന സ്ഥിതിയാണുള്ളത്.
തങ്ങളെ തെറ്റുകാരാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ പൂർവ്വ സെക്രട്ടറിമാരും മുൻ ലൈബ്രറിയന്മാരും രംഗത്തെത്തിയിട്ടുണ്ട്. കൃത്യമായ രേഖകൾ നിലനിൽക്കെ, നിലവിലെ ഭരണസമിതി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം.
സ്വാമി വിവേകാനന്ദന്റെ ചിന്തകൾ, സി.എച്ചിന്റെ നർമ്മരസങ്ങൾ, കാൾ മാർക്സിന്റെ സിദ്ധാന്തങ്ങൾ, ജവഹർലാൽ നെഹ്‌റുവിന്റെ ചരിത്രരചനകൾ തുടങ്ങിയ അപൂർവ്വവും വിലപ്പെട്ടതുമായ ഗ്രന്ഥങ്ങളാണ് നഷ്ടപ്പെട്ടവയിൽ ഭൂരിഭാഗവും. "വായിച്ചാൽ വിളയും, വായിക്കാതിരുന്നാൽ വളയും" എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ ഓർമ്മിപ്പിച്ചുകൊണ്ട്, ഈ സാംസ്കാരിക നിധി വീണ്ടെടുക്കാൻ കടുത്ത നടപടികൾ വേണമെന്നാണ് ആവശ്യമുയരുന്നത്.
പുസ്തകങ്ങൾ കൈവശം വച്ച് തിരികെ തരാത്തവരെ കൃത്യമായി കണ്ടെത്തുക. നഷ്ടപ്പെട്ട മുഴുവൻ പുസ്തകങ്ങളും അടിയന്തരമായി തിരിച്ചുപിടിക്കുക. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്തം നിർവഹിക്കാത്ത ഭരണസമിതി അംഗങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് ശക്തമായത്.
കൗൺസിലിന്റെ കൂട്ടുത്തരവാദിത്തം ചൂണ്ടിക്കാട്ടി, മുൻകാലങ്ങളിലെ സാമ്പത്തിക ക്രമക്കേടുകൾ പോലെ ഈ വിഷയവും വഴിതിരിച്ചുവിടാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഒരുകൂട്ടം ജനപ്രതിനിധികൾ. സാംസ്കാരിക സ്ഥാപനങ്ങളെ തകർക്കുന്ന ഇത്തരത്തിലുള്ള അനവസ്ഥയ്ക്കെതിരെ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യം നാട്ടുകാരിലും ശക്തമാകുന്നുണ്ട്.
കൗൺസിലർമാരുടെ ഗ്രൂപ്പിൽ പ്രചരിക്കുന്ന കുറിപ്പിൻ്റെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു:
കഥ പറയേണ്ട *പുസ്തകങ്ങളുടെ കഥ
അറിവ് ജീവനും വായന ശീലവും ആയവർക്കുള്ളതാണ് പുസ്തകങ്ങൾ എന്ന് ഒരു സാഹിത്യകാരൻ പറഞ്ഞത് ഓർക്കുന്നു.
"വായിച്ചാലും വളരും വായിച്ചില്ലേലും വളരും. വായിച്ചാൽ വിളയും, വായിക്കാതിരുന്നാൽ വളയും " - കുഞ്ഞുണ്ണി മാഷ്
നഗരത്തിന്റെ വായന വെളിച്മായ നമ്മുടെ ലൈബ്രറിയിൽ നിന്നും പുസ്‌കങ്ങൾ നഷ്ടപ്പെട്ടതിന്റെ / തിരിച്ചുകിട്ടാത്തതിന്റെ (മോഷണം എന്ന വാക്ക് ഒരിടത്തും ഇല്ല കേട്ടോ - അത് നിർമിതിയാണ് )കഥയാണ് മുകളിൽ രേഖപ്പെടുത്തിയ ഫയലിൽ.
രാജാവ് നഗ്നനാണെന്ന സത്യം വിളിച്ചു പറയുമ്പോൾ നഗ്നത മറക്കാൻ ഒരു ശ്രമവും നടത്താതെ വിളിച്ചുപറ ഞ്ഞവനെ തൂക്കിലേറ്റാ ൻ ഉത്തരവിട്ട രാജാവിന്റെ കഥയും പുസ്തകങ്ങളിൽ നിന്നും തന്നെ യാണ് നമ്മൾ വായിച്ചത്.
ഇവിടെ 2000ൽ അധികം പുസ്‌തകംങ്ങളുടെ കുറവ് ഞെട്ടിക്കുന്നതാണ്. #തിരികെ തരാത്തവരെ കണ്ടെത്തണം.
#പുസ്‌തകംങ്ങൾ ആകുവോളം തിരിച്ചു പിടിക്കണം
# ഉത്തരവാദിത്തം നിർവഹിക്കാത്തവരെ ശിക്ഷിക്കണം- സൂക്ഷിക്കണം - അത് ഉദ്യോഗസ്ഥർ ആയാലും ഭരണ നോട്ടം നടത്തേണ്ടവരായാലും.
മെമോ കൊടുത്തയാൾ ശരിയല്ലെന്ന് സ്റ്റാൻഡിങ് കമ്മിറ്റി, മെമോ തന്നെ ശരിയല്ലെന്ന് കിട്ടിയ ആളും.. കെങ്കേമം എന്തൊരു ഒരുമ.
ഇവിടെ 2025 ആവർത്തിക്കുകയാണ്. എന്തിരുന്നാലും തുറങ്കിൽ അടക്ക പ്പെടുന്നതിനു മുമ്പ് കണ്ടെത്തിയ സത്യങ്ങൾ ഉത്തരവാദപ്പെട്ടവർക്കുമുന്നേ vilichu paryanam ennum അത് കർത്തവ്യം മാത്രമാണ് ennumulla japanese mithum ezhutukla thanne
നാഗരസഭ ആദ്യക്ഷന്റെ ഉത്തരവ് പ്രകാരം നൽകിയ വിശദീകരണം തേടൽ (memo) എന്തിനാണ് ഉത്തരവാദപ്പെട്ടവർ എതിർക്കുന്നതെന്നറിയില്ല. ഇവിടെ എല്ലാവർക്കും ഉണ്ട് ഉത്തരവാദിത്തം --കൗൺസിലിന്റെ കൂട്ടുതരവാദിത്തം --
സാമ്പത്തിക ക്രമക്കേട് കണ്ടെത്തി ശിക്ഷിക്കൻ ശ്രമിച്ചപ്പോൾ, കഴിഞ്ഞ ഭരണസമിതിയെ വഴിതിരിച്ചുവിട്ടവർ ഇനിയും വരും. പക്ഷെ നാം ജാഗ്രരാവുക.മുൻ
സെക്രട്ടറിമാർ ഇതിൽ കുറ്റക്കരാവില്ല.മുൻ ലൈബ്രറിയന്റെ മേലിലും നിങ്ങൾ ചൂണ്ടുന്ന വിരൽ ശരിയല്ല കാരണം രേഖകൾ വ്യക്തമാണ്, അതുള്ളിടത്തോളം കാലം.
ഇവിടെ
സ്വാമി വിവേകാനന്ദന്റെ ചിന്തകളും, മഹാനായ സി എച്ചി ന്റെ ഫലിതങ്ങളും, മാർക്സിന്റെ തത്വങ്ങളും, രാഷ്ട്ര ശില്പി നെഹ്‌റുവിന്റെ ഇന്ത്യയും നഷ്ടപ്പെടുത്തിക്കൂടാ.. നാം പാറ്റകളാകേണ്ടി വന്നാലും.
.jpg)

