കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട; പുതിയതെരു ടൗണിൽ 2 കിലോ ഗ്രാം കഞ്ചാവുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനക്കാരൻ അറസ്റ്റിൽ
കണ്ണൂർ: ഓപ്പറേഷൻ തണ്ടർ ഇന്റെയും ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയിൽ 2 കിലോ ഗ്രാം കഞ്ചാവുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനക്കാരൻ അറസ്റ്റിൽ. പുതിയതെരു ഭാഗത്തു നടത്തിയ പരിശോധനയിലാണ് ചിറക്കൽ ഓണപ്പറമ്പ സ്വദേശി വിജിൽ കെ (35/2026) എന്നയാളെ അറസ്റ്റ് ചെയ്തത്. പ്രതി കഞ്ചാവുമായി എത്തിയിട്ടുണ്ടെന്ന് എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി വി ക്കും സുഹൈൽ പി പിക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കണ്ണൂർ ജില്ലയിലേക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണികളിൽ പ്രധാനിയാണ് പിടിയിലായ വിജിൽ. കണ്ണൂർ ജില്ലയിലെ വിവിധ എക്സൈസ് ഓഫിസുകളിളും പോലീസ് സ്റ്റേഷനുകളിലും പ്രതിക്കെതിരെ സമാന രീതിയിലുള്ള നിരവധി കേസുകൾ നിലവിലുണ്ട്. സമീപ കാലത്ത് ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മയക്കു മരുന്ന് വില്പനയിൽ ഏർപ്പെടുമ്പോൾ ആണ് പിടിയിലായത്. പ്രതികളെ കണ്ടു പിടിക്കുന്നതിൽ അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ പുരുഷോത്തമൻ സി, അജിത്ത് സി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, സുജേഷ് എം വി, സുബിൻ എം, ജിജീഷ് സി, എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. ടി കേസ് കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റ് നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിൽ ക്രൈ നമ്പർ : 62/2026 ആയി രജിസ്റ്റർ ചെയ്തു.പ്രതിയെ കണ്ണൂർ JFCM II കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും.
.jpg)

