പാലയാട് ലീഗൽ സ്റ്റഡീസ് ക്യാംപസ് ഹോസ്റ്റലിലെ മുഖം മൂടി ആക്രമണം : പ്രതി റിമാൻഡിൽ
Jun 16, 2025, 16:10 IST
തലശേരി : കണ്ണൂർ യൂനിവേഴ്സിറ്റി പാലയാട് ലീഗൽ സ്റ്റഡീസ് ക്യാംപസിലെ നിയമപഠന വിദ്യാർത്ഥിയെ അർദ്ധരാത്രി ഹോസ്റ്റലിലെത്തി മുഖം മൂടി ധരിച്ചെത്തി ആക്രമിച്ച കേസിലെ പ്രതി റിമാൻഡിൽ .കടമ്പൂർ സ്വദേശിയും എസ്.എഫ്.ഐ പ്രവർത്തകനുമായ അർജുൻ പ്രകാശിനെയാണ് തലശേരി കോടതി റിമാൻഡ് ചെയ്ത്.
കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ പ്രകാശിനെ ധർമ്മടം പൊലിസാണ് അറസ്റ്റു ചെയ്തത്. ഈ കേസിൽ കടമ്പൂർ സ്വദേശിയായ അദ്വൈത് ആഴ്ച്ചകൾക്ക് മുൻപെ റിമാൻഡിലായിരുന്നു.
.jpg)


