ത്യാഗസുരഭില സമരണകളുമായികൗമുദി ടീച്ചർ സ്‌മൃതി ദിനാചരണം :ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തോടുള്ള ത്യാഗം അനശ്വരമെന്ന മാർട്ടിൻ ജോർജ്ജ്
കാടാച്ചിറ :സ്വാതന്ത്ര്യ സമര സേനാനി ഗാന്ധി ശിഷ്യയുമായ കൗമുദി ടീച്ചറുടെ പതിനേഴാ ചരമവാർഷികദിനം വിവിധ പരിപാടികളോടെ ആചരിച്ചു.കൗമുദി ടീച്ചറുടെ വീടിന് സമീപത്തെ സ്മൃതി മണ്ഡപത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഡി സി സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു . കൗമുദി ടീച്ചറുടെ ത്യാഗം പുതു തലമുറയ്ക്ക് മാതൃകയാണെന്ന് മാർട്ടിൻ ജോർജ്ജ്പറഞ്ഞു. ഗാന്ധി ശിഷ്യയായ കൗമുദി ടീച്ചർ ഖാദിയുടെയും ഹിന്ദിയുടെയും പ്രചാരണത്തിന് വേണ്ടി തൻ്റെ ജീവിതം മാറ്റി വെച്ചു.
രാജ്യം ഇന്ന് വലിയ ഭീഷണിയിലാണ്. തൊഴിൽ നിയമം അട്ടിമറിച്ചു. എട്ട് മണിക്കൂർജോലി സമയപരിധി ഇല്ലാതെ നീട്ടി. മതേതരത്വം പോലും ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ കൗമുദി ടീച്ചറുടെ സ്മരണ നിലനിർത്തേണ്ടതുണ്ടെന്നും മാർട്ടിൻ ജോർജ്ജ് പറഞ്ഞു. കടമ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സി ഒ രാജേഷ് അധ്യക്ഷനായ ചടങ്ങിൽ ഡി സി സി സെക്രട്ടറി പുതുക്കുടി ശ്രീധരൻ, അഭിലാഷ് ആഡൂർ രാജഗോപാൽ ,കെവി ജയരാജൻ, പി കെ മോഹനൻ, പി വി പ്രേമവല്ലി ,ഖാലിദ് ഹാജി രഞ്ചിത്ത് സർക്കാർ, ജിജു ഷജിൽ തുടങ്ങിയവർ സംസാരിച്ചു . കടമ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.
.jpg)

