ബി. എൽ. ഒ അനീഷ് ജോർജിൻ്റെ ആത്മഹത്യയ്ക്ക് പിന്നിൽ സി.പി.എം പ്രാദേശിക നേതൃത്വത്തിൻ്റെ ഭീഷണിയെന്ന് മാർട്ടിൻ ജോർജ്

martin george

കണ്ണൂർ : പയ്യന്നൂർ ഏറ്റ കുടുക്കയിലെ ബിഎൽ. ഒ. അനീഷ് ജോർജിൻ്റെ ആത്മഹത്യയ്ക്ക് പിന്നിൽ സി.പി.എം പ്രവർത്തകരുടെ ഭീഷണിയുടെ ഡിജിറ്റൽ തെളിവ് പുറത്ത് വിട്ട് കണ്ണൂർ ഡി.സി.സി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ് കണ്ണൂർ ഡി.സി.സി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇതിൻ്റെ തെളിവായി ശബ്ദ സന്ദേശവും അദ്ദേഹം പുറത്തുവിട്ടു.

tRootC1469263">

എസ്.ഐ. ആർ ഫോറം വിതരണത്തിന് കോൺഗ്രസ് ബി എൽ എ യെ ഭവനസന്ദർശനവേളയിൽ ഒപ്പം കൂട്ടുന്നതിന് എതിരെയാണ് സിപിഎം നേതാവിൻ്റെ ഭീഷണിയെന്ന് അഡ്വ. മാർട്ടിൻ ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജോലി ഭാരമല്ല അനീഷ് ജോർജിൻ്റെ ആത്മഹത്യയ്ക്ക് പിന്നിൽ ' അദ്ദേഹത്തെ സിപിഎം പ്രാദേശികനേതൃത്വം ഭീഷണിപ്പെടുത്തിയത് കാരണമാണ് ആത്മഹത്യ ചെയതത്് സി.പി.എം ബി എൽ എ റഫീഖാണ് ബി. എൽ. ഒഅനീഷിനെ ഭീഷണിപ്പെടുത്തിയത്. കോൺഗ്രസ് ബിഎൽ.എ വൈശാഖിനെ എസ്.ഐ. ആർ വിതരണത്തിന് കൂടെ കൊണ്ടുപോയാൽ തടയുമെന്നാണ് ഭീഷണി. 

ഇതു കാരണം എസ്.ഐ. ആർ ഫോറം വിതരണത്തിന് കോൺഗ്രസ് ബി എൽ എ യായവൈശാഖ് വരേണ്ടെന്ന് അനീഷ് ജോർജ് ഫോണിൽ വിളിച്ചു പറഞ്ഞു. വന്നാൽ സി.പി.എം പ്രവർത്തകർ തടയുമെന്നും അനീഷ്.ബി. എൽ. എ യെ പ്രവർത്തിക്കാൻ അനുവദിച്ചില്ലെങ്കിൽ പരാതി നൽകുമെന്ന് വൈശാഖ് മറുപടി പറഞ്ഞു. സി.പി.എം ബി. എൽ. എ റഫീഖിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്ന് മാർട്ടിൻ ആവശ്യപ്പെട്ടു.

Tags