സി കെ ജി കോൺഗ്രസിൽ പുരോഗമന ചിന്തയ്ക്കു വിത്തുപാകിയ നേതാവ്: മാർട്ടിൻ ജോർജ്
തലശ്ശേരി : കോൺഗ്രസ് രാഷ്ട്രീയത്തിൽ പുരോഗമന ചിന്താ ധാരകൾക്ക് വഴി വെട്ടിയ നേതാവായിരുന്നു സി.കെ.ഗോവിന്ദൻ നായന്ന സികെജി യെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ് പറഞ്ഞു. സി കെ ജിയുടെ അറുപത്തൊന്നാം ചരമവാർഷികദിനത്തോടനുബന്ധിച്ച് തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
tRootC1469263">കർക്കശമായ നിലപാടുകളാണ് സി കെ ജി യെ മുന്നോട്ടു നയിച്ചത്. അധികാര സ്ഥാനങ്ങൾ അദ്ദേഹത്തെ പ്രലോഭിപ്പിച്ചിട്ടില്ല. ആദർശത്തിലധിഷ്ഠിതമായ പ്രവർത്തനങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. മലബാർ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായും. 1950 ൽ കെ പി സി സി പ്രസിഡൻ്റായും അദ്ദേഹം കേരളത്തിൽ പ്രസ്ഥാനത്തിന് കരുത്തു പകർന്നു.
അധികാര രാഷ്‌ട്രീയത്തിൽനിന്ന് അകന്നുനിന്നെങ്കിലും സംഘടനാ രാഷ്‌ട്രീയം പ്രാണവായുവായി അവസാനശ്വാസം വരെ കൊണ്ടു നടക്കുകയും കമ്യൂണിസ്റ്റ് അടിച്ചമർത്തലുകളെ സധൈര്യം പ്രതിരോധിക്കുകയും ചെയ്ത നേതാവായിരുന്നു സി കെ ജി യെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.എം പി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ വി എ നാരായണൻ,സജീവ് മാറോളി,വി എൻ ജയരാജ്,പി വി രാധാകൃഷ്ണൻ,എം പി അസൈനാർ തുടങ്ങിയവർ സംസാരിച്ചു.
സി കെ ജി കോൺഗ്രസിൽ പുരോഗമന ചിന്തയ്ക്കു വിത്തുപാകിയ നേതാവ്: മാർട്ടിൻ ജോർജ്
തലശ്ശേരി : കോൺഗ്രസ് രാഷ്ട്രീയത്തിൽ പുരോഗമന ചിന്താ ധാരകൾക്ക് വഴി വെട്ടിയ നേതാവായിരുന്നു സി.കെ.ഗോവിന്ദൻ നായന്ന സികെജി യെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ് പറഞ്ഞു. സി കെ ജിയുടെ അറുപത്തൊന്നാം ചരമവാർഷികദിനത്തോടനുബന്ധിച്ച് തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർക്കശമായ നിലപാടുകളാണ് സി കെ ജി യെ മുന്നോട്ടു നയിച്ചത്. അധികാര സ്ഥാനങ്ങൾ അദ്ദേഹത്തെ പ്രലോഭിപ്പിച്ചിട്ടില്ല. ആദർശത്തിലധിഷ്ഠിതമായ പ്രവർത്തനങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. മലബാർ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായും. 1950 ൽ കെ പി സി സി പ്രസിഡൻ്റായും അദ്ദേഹം കേരളത്തിൽ പ്രസ്ഥാനത്തിന് കരുത്തു പകർന്നു.

.jpg)