വിവാഹഭ്യർത്ഥന നിരസിച്ചതിന് യുവതിയുടെ മേൽ ആസിഡ് ഒഴിച്ചു പരുക്കേൽപിച്ച പാചകക്കാരന് 20 വർഷം തടവ് ശിക്ഷ വിധിച്ചു

Cook sentenced to 20 years in prison for throwing acid on woman for rejecting his marriage proposal


തലശേരി: വിവാഹാഭ്യർഥന നിരസിച്ചതിലെ വിരോധത്തിൽ യുവതിയുടെ ശരീരത്തിൽ ആസിഡൊഴിച്ച് പരിക്കേൽപ്പിച്ചയാൾക്ക് 20 വർഷം കഠിനതട വും 75,000 രൂപ പിഴയും. സുൽത്താൻ ബത്തേരി അരയാക്കൂൽ ഹൗസിൽ എ കെ മുസ്തഫ(67)യെയാണ് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ഡി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒമ്പതുമാസം അധി കതടവ് അനുഭവിക്കണം.2017 മെയ് 29ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. കൂ ത്തുപറമ്പ് കണ്ടംകുന്ന് ലക്ഷംവീട് കോളനിയിലെ കെ രതി(46)യുടെ
മുഖത്തും ദേഹത്തുമാണ് പ്രതി ആസിഡൊഴിച്ചത്. 

തനിക്കൊപ്പം ബിരിയാണി പാചകജോലി ചെയ്യുന്ന മു സ്‌തഫയുടെ വിവാഹാഭ്യർഥനരതി നിരസിച്ചിരുന്നു. ഇതിന്റെ വിരോധംകാരണം, പാചകജോലിയുണ്ടെന്ന് പറഞ്ഞ് രതിയെ താമസ് സ്ഥലത്തുനിന്ന് വിളിച്ചിറക്കിയ ശേഷം സ്‌കൂട്ടറിൽ കരുതിയ ആസിഡ് പ്രതി ദേഹത്തൊഴിക്കുകയായിരുന്നു. രതിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കൈവശമുണ്ടായി രുന്ന 7,000 രൂപയും രേഖകളുമടങ്ങിയ ബാഗും കവർന്നു. രതി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാസങ്ങളോളം ചികിത്സയിലായിരുന്നു.
പിഴത്തുക രതിക്ക് നൽകാൻ കോടതി ഉത്തരവിട്ടു. 

ഗുരുതര പരിക്കായതിനാൻ രതിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർ വീസ് അതോറിറ്റിയോടും നിർദേശിച്ചു. കൂത്തുപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർമാരായ ജോഷി ജോസ് അന്വേഷിക്കുകയും ബി രാജേന്ദ്രൻ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസി ക്യൂഷൻ ഭാഗം 20 സാക്ഷികളെ വിസ്തരിച്ച്, 37 രേഖകളും 20 തൊ ണ്ടി സാധനങ്ങളും ഹാജരാക്കുക യുംചെയ്തു. അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഇ ജയ റാം ദാസ് ഹാജരായി.

Tags