പഴയങ്ങാടി വെങ്ങരയിൽ പ്ലാസ്റ്റിക് ഭരണിയിൽ തല കുടുങ്ങിയ തെരുവ് നായയെ മാർക്ക് പ്രവർത്തകർ രക്ഷിച്ചു
പഴയങ്ങാടി :വെങ്ങര റെയിൽവേഗേറ്റിന് സമീപം തെരുവുനായയുടെ തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് ഭരണി മാർക്ക് പ്രവർത്തകരായ രഞ്ജിത്ത് നാരായണൻ. പി. ഷിനിൽ എന്നിവർ ചേർന്ന് ഊരിമാറ്റി.പഴയങ്ങാടി വെങ്ങര റെയിൽ വേ മേൽപ്പാലത്തിനടുത്ത് തല യിൽ പ്ലാസ്റ്റിക് ഭരണികുടുങ്ങി നോവുന്ന കാഴ്ചയായിമാറിയ നാ യയുടെ തലയിൽനിന്നാണ് ഭരണി ഊരിമാറ്റി രക്ഷപ്പെടുത്തിയത്.
ജില്ലാ ലേബർ ഓഫീസ് എൻഫോ സ്മെൻറ് വിഭാഗത്തിലെ വെങ്ങരയിലെ ജി. ജയേഷിന്റെ ഇട പെടലിനെ തുടർന്നാണ് മൃഗ സംരക്ഷണ വകുപ്പിൻ്റെ നിർദേ ശപ്രകാരം സന്നദ്ധ സേനാ പ്ര വർത്തകരായ രഞ്ജിത്ത് നാരാ യണൻ, പി. ഷിനിൽ എന്നിവർ സ്ഥലത്തെത്തിയത്. ഞായറാഴ്ചരാവിലെ 10.30 ന് സ്ഥലത്തെ ത്തിയ ഇവർ നാട്ടുകാരുടെ സഹ കരണത്തോടെ നായയെ വളയു കയും പിന്നീട് പ്രത്യേക രീതിയിൽ ക്രമീകരിച്ച ബട്ടർഫ്ലൈ വല ഉപ യോഗിച്ച് പിടികൂടുകയും തല യിൽനിന്ന് പ്ലാസ്റ്റിക് ഭരണി മാറ്റു കയുംചെയ്തു.
ഭരണി മാറ്റിയതോടെ അവ ശയായിരുന്നുവെങ്കിലും ആളു കളുടെ ബഹളത്തിനിടയിൽനി ന്ന് നായ ഓടിമറഞ്ഞു. കാലിനേറ്റ പരിക്കിൽ മരുന്നുവെച്ച് കെട്ടിയ ശേഷമാണ് സന്നദ്ധ സേവന പ്രവർത്തകർ ഇതിനെ വിട്ടത്.
.jpg)

