കടൽ മലിനീകരണം ലോകം നേരിടുന്ന വലിയ വെല്ലുവിളി: അഭിലാഷ് ടോമി

Marine pollution is a major challenge facing the world: Abhilash Tomy


കണ്ണൂർ : കടൽ മലിനമാകുന്നതാണ് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ഗോൾഡൻ ഗ്ളോബ് റേസ് ജേതാവ് അഭിലാഷ് ടോമി പറഞ്ഞു. പിണറായി പെരുമയുടെ ഭാഗമായി നടന്ന പെരുമ ടോക്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പി. നിധിൻ രാജ് അദ്ധ്യക്ഷനായി. യാത്രയ്ക്കിടെയിൽ ചെറുതും വലുതുമായ ഒട്ടേറെ പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ ഉൾകടലിൽ പോലും അടിഞ്ഞുകൂടി കിടക്കുന്നുണ്ട് ഇതു അപകടകരമാണ് ഇതു കാരണം മത്സ്യസമ്പത്തും കുറഞ്ഞുവരികയാണ്. 

tRootC1469263">

കടലിൽ താപനില ക്രമാതീതമായി കൂടുന്നുണ്ടെന്നും അഭിലാഷ് ടോമി പറഞ്ഞു പായ് വഞ്ചിയിൽ ഒറ്റയ്ക്കു ലോകം ചുറ്റിയ ആദ്യ ഏഷ്യക്കാരനാണ് അഭിലാഷ് ടോമി. 2018ൽ പായ് വഞ്ചിയിലുണ്ടായ അപകടത്തെ തുടർന്ന് 71 മണിക്കൂറാണ് നടുവൊടിഞ്ഞ് ജീവിതത്തിനും മരണത്തിനു മിടെയിൽ കിടന്നത്. 71 മണിക്കൂറിന് ശേഷമാണ് നാല് രാജ്യങ്ങളിൽ നിന്നും അദ്ദേഹത്തെ നാവിക കപ്പലുകൾ രക്ഷിക്കാനെത്തിയത്. 16 ദിവസത്തിന് ശേഷം ഇന്ത്യയിലെത്തി. വിശാഖപട്ടണത്ത് ചികിത്സയിലിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നുകണ്ടു ആശ്വസിപ്പിച്ചു.

 അദ്ദേഹത്തിൻ്റെ മാൻകി ബാത്തിൽ തൻ്റെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചു കൊണ്ടു സംസാരിച്ചു. രാജ്യത്തിൻ്റെയും ലോകത്തിൻ്റെയും പിന്തുണ വളരെ വലുതയായിരുന്നു കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളും കൂടെ നിന്നു അതുകൊണ്ടാണ് തനിക്ക് പായ് വഞ്ചി മത്സരയോട്ടങ്ങളിൽ തുടർന്നും പങ്കെടുക്കാൻ കഴിഞ്ഞ തെന്നും അഭിലാഷ് ടോമി പറഞ്ഞു.

Tags