മാർഗ്ഗദീപം പുരസ്‌കാരം വെദിരമന വിഷ്ണു നമ്പൂതിരിക്ക് സമർപ്പിക്കും
May 6, 2025, 19:53 IST


പിലാത്തറ : ചെറുതാഴം ശ്രീരാഘവപുരം സഭായോഗം ഏർപ്പെടുത്തിയ മാർഗ്ഗദീപം പുരസ്‌കാരം പുറച്ചേരി കേശവതീരം ആയുർവേദ ഗ്രാമം മാനേജിംഗ് ഡയറക്ടറും പൊതു പ്രവർത്തകനുമായ വെദിരമന വിഷ്ണു നമ്പൂതിരിക്ക് സമർപ്പിക്കും.
പരിസ്ഥിതി, ജീവകാരുണ്യ പ്രവർത്തനത്തിലും സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലും സംരംഭകൻ എന്ന നിലയിലും അരനൂറ്റാണ്ടിലേറെക്കാലമായി ചെയ്തു വരുന്ന പ്രവർത്തനങ്ങളെ മാനിച്ചാണ് പുരസ്‌കാരം.
ബുധനാഴ്ച വൈകീട്ട് മൂന്നിന് കേശവതീരത്ത് ശ്രീരാഘവപുരം സഭായോഗത്തിന്റെ സംഗീതവിഭാഗം സംഘടിപ്പിക്കുന്ന സാരസ്വതാമൃതം സംഗീതക്യാമ്പിന്റെ സമാപനസമ്മേളന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും