മാവോവാദി ഭീഷണി പഴങ്കഥ : വോട്ടാവേശം ചോരാതെ ആറളം
ഇരിട്ടി : മാവോവാദി ഭീഷണി പഴങ്കഥയായതോടെ ആറളം ഗ്രാമപഞ്ചായത്ത് വാർഡ് ഏഴിലെ വോട്ടർമാർ പതിവിൽ കവിഞ്ഞആവേശത്തോടെ വോട്ടു ചെയ്യാനെത്തി. വോട്ടെടുപ്പ് ദിനം രാവിലെ മുതൽ വരിനിന്ന് വോട്ട് രേഖപ്പെടുത്തി.
വോട്ടർമാർക്ക് സുരക്ഷയൊരുക്കി തണ്ടർബോൾട്ട് കേരളാപോലീസ് സേനയും സജ്ജമായിരുന്നു. ആറളം ഫാം ബ്ലോക്ക് പത്തിൽ കോർട്ട് കമ്മ്യുണിറ്റി ഹാളിലെ പോളിംഗ് ബൂത്തിൽ 1128 വോട്ടർ മാരാണുള്ളത്. രാവിലെ മുതൽ നീണ്ട നിരയായിരുന്നു
tRootC1469263">ബൂത്തിനുമുന്നിൽ. ഉച്ചയായപ്പോഴേക്കും 70 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. നേരത്തെ കണ്ണൂർജില്ലയിലെ മാവോവാദി ഭീഷണിയുള്ള ബൂത്തുകളിൽ ഒന്നാണ് ആറളം. അതിനാൽ കനത്ത സുരക്ഷയാണ് ബൂത്തിന് ഒരുക്കിയിരുന്നത്. കേരളപോലീസ് സേനയിലെ കമാൻഡോ വിഭാഗമായ തണ്ടർ ബോൾട്ടിലെ രണ്ടു അംഗങ്ങളും കേരള പോലീസിലെ നാലു പേരും ഉൾപ്പെട്ട ആറംഗ സംഘമാണ് സായുധരായി ബൂത്തിന് കാവൽ നിന്നത്. മാവോവാദികൾ സർക്കാരിന് മുൻപിൽ കീഴടങ്ങാൻ തുടങ്ങിയതോടെ ആറളം മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളിലും മാറ്റം വന്നിട്ടുണ്ട്.
.jpg)

