മന്ത്രാങ്കം കൂത്ത് മാർച്ച് 18 മുതൽകണ്ണൂരിൽ അരങ്ങേറും

Manthrankam Koothu to be staged in Kannur from March 18th


കണ്ണൂർ: പതിറ്റാണ്ട് കാലത്തെ ഇടവേളക്ക് ശേഷം മന്ത്രാങ്കം കൂത്ത് കണ്ണൂരിൽ അവതരിപ്പിക്കുന്നു. കേന്ദ്ര സാംസ്കാരിക മന്ത്രാലയം സൗത്ത് സോൺ കൾച്ചറൽ സെന്റർ, തഞ്ചാവൂരിന്റെ ആഭിമുഖ്യത്തിണ് മാർച്ച് 18 മുതൽ നാലു ദിവസങ്ങളിലായി കണ്ണൂരിൽ കൂത്ത് അരങ്ങേറുന്നത്. ജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി അങ്കണത്തിൽ വൈകുന്നേരം ആറു മണി മുതൽ എട്ടേമുക്കാൽ മണി വരെയാണ്കൂത്ത്. കലാമണ്ഡലം രാമച്ചാക്യാരും സംഘവുമാണ് കൂത്ത് അവതരിപ്പിക്കുന്നത്. 

tRootC1469263">

പന്ത്രണ്ട് വർഷം മുമ്പ് കലാമണ്ഡലം രാമച്ചാക്യാരുടെ നേതൃത്തിൻ തൃശ്ശൂർ പെരുവനം ശിവക്ഷേത്രത്തിലെ കൂത്തമ്പലത്തിലായിരുന്നു അവസാനമായി അവതരിപ്പിച്ചിട്ടുള്ളതെന്ന് കൾച്ചറൽ സെന്റർ ഡയരക്ടർ കെ കെ ഗോപാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.നാളെ ചെറിയ കൂടിയാട്ടം ക്രിയ യും 19 ന് വെണ്ണീറാട്ടം, 20 ന് വലിയ കൂടിയാട്ടം എന്നിവയാണ് അവതരിപ്പിക്കുന്നത്. ചെറിയ കൂടിയാട്ടം, ക്രിയ, വെണ്ണീറാട്ടം എന്നിവരുടെ തുടർച്ചയാണ് വലിയ കൂടിയാട്ടം നടക്കുന്നതെന്ന് സംഘാടകർ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പത്മശ്രീ എസ് ആർ ഡി പ്രസാദ് ,കോ-ഓർഡിനേറ്റർ യു പി സന്തോഷ് എന്നിവരും വാർത്താ സമ്മേളനത്തിൽപങ്കെടുത്തു.

Tags