സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട മനോജ്​ കുമാർ പഴശ്ശിയെ അനുമോദിച്ചു

സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട മനോജ്​ കുമാർ പഴശ്ശിയെ അനുമോദിച്ചു
Manoj Kumar Pazhassi was congratulated for being elected as a member of the State Library Council
Manoj Kumar Pazhassi was congratulated for being elected as a member of the State Library Council

മട്ടന്നൂർ :സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട മനോജ്​ കുമാർ പഴശ്ശി​ മട്ടന്നൂർ പബ്ലിക്​ ലൈബ്രറിയിൽ നടത്തിയ അനുമോദന സദസ്​ ഇരിട്ടി താലൂക്ക്​ ലൈബ്രറി കൗൺസിൽ അംഗം സനിൽ കുമാർ അയ്യല്ലൂർ ഉദ്​ഘാടനം ചെയ്തു. ഡോ ജി കുമാരൻ നായർ പൊന്നാട അണിയിച്ചു. 

ലൈബ്രറി സെക്രട്ടറി അനിത കെ കാര ഉപഹാരം നൽകി. സർഗോത്സവ വായനാ മത്സര വിജയികൾക്ക്​ സനിൽ കുമാർ അയ്യല്ലൂർ സമ്മാന വിതരണം നടത്തി. പി എം സുരേന്ദ്ര നാഥ്​, വിജയകുമാർ പരിയാരം എന്നിവർ സംസാരിച്ചു. വി എൻ സത്യേന്ദ്രനാഥ്​ അധ്യക്ഷനായി. ശിവപ്രസാദ്​ പെരിയച്ചൂർ സ്വാഗതവും പ്രകാശ്​ കാരായി നന്ദിയും പറഞ്ഞു.

tRootC1469263">

Tags