"മനോഹരം മലയോരം" മിനി മാരത്തോൺ 13 ന് പാലക്കയം തട്ടിൽ :രജിസ്ട്രേഷൻ പോസ്റ്റർ പ്രകാശനം ചെയ്തു

"Manoharam Malayoram" Mini Marathon to be held at Palakkayam Thattil on the 13th: Registration poster released
"Manoharam Malayoram" Mini Marathon to be held at Palakkayam Thattil on the 13th: Registration poster released

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾഉൾപ്പടുന്ന ഇരിക്കൂർ നിയോജക മണ്ഢലത്തിലെ ടൂറിസം സാധ്യതകൾ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനായി മലയോരത്ത് മിനി മാരത്തോൺ നടത്താൻ തീരുമാനിച്ചതായി അഡ്വ: സജി ജോസഫ് എം.എൽ എ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൻ്റെ ഭാഗമായി പോസ്റ്റർ പ്രകാശനം എം.എൽ എ നിർവഹിച്ചു.സെപ്തംബർ 13 ന് കാലത്ത് പയ്യന്നൂരിൽ നിന്നുമാരംഭിച്ച് ടൂറിസം കേന്ദ്രമായ പാലക്കയം തട്ടിന്റെ താഴ് വരയായ പുലിക്കുരുമ്പയിൽ അവസാനികുന്ന തരത്തിൽ 12.5 കിലോമീറ്റർ മരത്തോണാണ് സംഘടിപ്പിക്കുന്നത്. 

tRootC1469263">

വയസ്സിന്റെ ക്രമത്തിൽ ഗ്രൂപ്പുകളിലായി തിരിച്ച് രണ്ടര ലക്ഷം രൂപയുടെ മെഗാ ക്യാഷ് പ്രൈസാണ് വിജയി കൾക്ക് സമ്മാനമായി നൽകുക. പ്രാദേശിക ജനങ്ങൾക്കും കുട്ടികൾക്കുമായി മൂന്ന് കിലോമീറ്റർ ഫൺ റൺ കൂടി മാരത്തോണിൽ ഉൾപ്പെടു ത്തീട്ടുണ്ട്. മാരത്തോണിൽ മത്സരിക്കുന്നതിന് 400 രൂപയും ഫൺ റണ്ണിൽ പങ്കെടുന്നതിനായി 200 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. ഫീസ്.റണ്ണിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനവും പ്രസ്സ് ക്ലബ്ബ് ഹാളിൽ എം.എൽ എ നിർവഹിച്ചു. 

ഓണാഘോഷത്തിന്റെ ഭാഗമായി കൂടി കണ്ണൂർ ഡി ടി പി സി യുടേയും ഇരിക്കൂർ ടൂറിസം ഇന്നോവേഷൻ കൗൺസിലിന്റേയു സംയുക്താഭിമുഖ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന മാരത്തോണിന്റെ ഉദ്ഘാടന പരിപാടിയിൽ മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുമെന്നും സജീവ് ജോസഫ് പറഞ്ഞു. നടുവിൽ പഞ്ചായത്ത് പ്രസിഡണ്ട് ബേബിഓടമ്പള്ളി, ഇരിക്കൂർ ടൂറിസം ഇന്നോവേഷൻ കൗൺസിൽ പ്രസിഡണ്ട് പിടി മാത്യു, ഡി ടി പി സി സിക്രട്ടറി സൂരജ് എന്നിവർ പങ്കെടുത്തു കൂടുതൽ വിവരങ്ങൾക്ക് 85 27 987442 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Tags