മണിപ്പൂർ കലാപകേസിലെ പ്രതിയെ തലശേരിയിൽ നിന്നും ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ പിടികൂടി

Manipur riots case accused arrested by National Investigation Agency officials from Thalassery
Manipur riots case accused arrested by National Investigation Agency officials from Thalassery

കണ്ണൂർ :മണിപ്പുർ കലാപക്കേസ് പ്രതിയെ തലശേരിയിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി അതീവ രഹസ്യ റെയ്ഡ് നടത്തി പിടികൂടി.ഇംഫാൽ സ്വദേശിയായ രാജ്കുമാർ മൈപാക്സനയെ (21) യാണ് തലശേരി നഗരത്തിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തത് 'ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലെത്തിയാണ് ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടിയത്.

tRootC1469263">


തലശേരി നഗരത്തിൽ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. രാജ്കുമാർ.ഹോട്ടലിന് തൊട്ടടുത്തുള്ള ക്വാർട്ടേഴ്സിൽ മറ്റു തൊഴിലാളികൾക്കൊപ്പമായിരുന്നു ഇയാളുടെ താമസം. മഴക്കാലരോഗങ്ങൾ തടയാനുള്ള പരിശോധനയുടെ ഭാഗമായെത്തിയതാണെന്ന് പറഞ്ഞ് ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ തൊഴിലാളികൾ താമസിക്കുന്ന ഓരോ മുറിയിലുമെത്തി തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച് ആധാർകാർഡും കൈയിലെ ചിത്രവും ഒത്തുനോക്കിയാണ്‌ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്‌. 

പിടിയിലായെന്നറിഞ്ഞപ്പോൾ ഭാവമാറ്റമില്ലാതെ രാജ്കുമാർ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിക്കുകയായിരുന്നു.
നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടിൽ (യുഎൻഎൽഎഫ്) സായുധപരിശീലനം നേടിയ ആളാണ് രാജ്കുമാർ എന്നാണ് വിവരം. ചെവിക്കുകീഴെയായി കഴുത്തിൽ പ്രത്യേക രീതിയിൽ സംഘടനയുടെ ചിഹ്നം പച്ചകുത്തിയത് എൻഐഎക്ക്‌ തിരിച്ചറിയൽ എളുപ്പമാക്കി. ഏതാനും ദിവസങ്ങളായി രാജ്കുമാറിന്റെ നീക്കങ്ങൾ എൻഐഎ നിരീക്ഷിച്ചുവരികയായിരുന്നു.


തലശ്ശേരിയിലെ ഒരു ഹോട്ടൽ മാനേജ്‌മെന്റ് തൊഴിലാളികളെ തേടി സാമൂഹികമാധ്യമങ്ങളിൽ ആഴ്ചകൾക്ക്‌ മുൻപ് പരസ്യം നൽകിയിരുന്നു. ഹിന്ദിക്കൊപ്പം നന്നായി ഇംഗ്ലീഷും സംസാരിക്കാനറിയാമെന്നതിനാൽ ജോലിക്കെടുത്തവരിൽ അധികവും മണിപ്പുരിൽനിന്നുള്ളവരാണ്. നാലുദിവസം മുൻപാണ് രാജ്കുമാർ തൊഴിലിനായി ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ടത്. ബെംഗളൂരുവിൽനിന്ന് പരസ്യം കണ്ടാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. ഹൗസ് കീപ്പിങ്ങിനാണ് ഒഴിവുള്ളതെന്ന്‌ പറഞ്ഞു. കൂലിയും നിശ്ചയിച്ചതിനു ശേഷം തലശേരിയിലെ ഹോട്ടലിൽ ഇയാൾ ജോലിക്ക് കയറുകയായിരുന്നു.

Tags