കണ്ണൂർ മാങ്ങാട്ടിടത്ത് കണ്ടെത്തിയ ആറ് സ്റ്റീൽ ബോംബുകൾ നിർവീര്യമാക്കി

Six steel bombs found in Mangattidam, Kannur, defused
Six steel bombs found in Mangattidam, Kannur, defused

കൂത്തുപറമ്പ് : മാങ്ങാട്ടിടത്ത് കണ്ടെത്തിയ ബോംബുകൾ പൊലിസ് ബോംബ് സ്ക്വാഡ് ഇന്ന് രാവിലെ നിർവീര്യമാക്കി. പഴക്കമുള്ള ആറ്സ്റ്റീൽ ബോംബുകളാണ് പൊലീസ് കണ്ടെത്തിയത്. അതിൽ രണ്ട് ബോംബുകൾ മരത്തിന്റെ വേരുകൾ പടർന്നുപിടിച്ച് മൂടിയ നിലയിലായിരുന്നു. ബോംബുകളുടെ സ്ഫോടന ശേഷിയെത്രയെന്ന് ബോംബ് സ്‌ക്വാഡ് പരിശോധിച്ചു.

tRootC1469263">

നേരത്തെ തയ്യാറാക്കി ഒളിപ്പിച്ച ബോംബുകൾ പിന്നീട് ഉപേക്ഷിച്ചതാവാം എന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലം ഉടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മാങ്ങാട്ടിടംഉപ്പില പീടിക സ്വദേശി പ്രകാശന്റെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിൽ ഇന്നലെയാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാരുന്നു ആറ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്.

രഹസ്യ വിവരത്തെത്തുടർന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തുകയും ബോംബ് പൊലീസ് കൂത്തുപറമ്പ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

Tags