മംഗലശ്ശേരി പുഴയുടെ ഓളപ്പരപ്പിൽ ആവേശതുഴകളറിയാൻ പട്ടുവം പഞ്ചായത്തിലെ മംഗലശ്ശേരി ഒരുങ്ങി

Mangalassery in Pattuvam Panchayat is ready to experience the thrill of rowing on the waves of the Mangalassery River.

കണ്ണൂർ : മംഗലശ്ശേരി പുഴയുടെ ഓളപ്പരപ്പിൽ ആവേശതുഴകളറിയാൻ പട്ടുവം പഞ്ചായത്തിലെ മംഗലശ്ശേരി ഒരുങ്ങി. കണ്ണൂർ, കാസർകോട് ജില്ലകളിലെ ജലകായിക പ്രേമികളിൽ ആവേശത്തിരകൾ സൃഷ്ടിക്കുന്ന നവോദയ മംഗലശ്ശേരിയുടെ ഏഴാമത് മലബാർ ജലോത്സവമാണ് ഒക്ടോബർ നാലിന് പട്ടുവം മംഗലശ്ശേരി പുഴയിൽ നടക്കുന്നത്. 7 വർഷങ്ങൾക്കുള്ളിൽത്ത ന്നെ മലബാറിൽ ഏറെ ശ്രദ്ധേയ മായിരിക്കുകയാണ് ടൂറിസം വകു പ്പിന്റെ സഹകരണത്തോടെ നവോദയ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് മംഗലശ്ശേരി പുഴയിൽ നടത്തുന്ന മലബാർ ജലോത്സവം. കണ്ണൂർ, കാസർകോട് ജില്ലകളി ലെ 20 ടീമുകളാണ് ഇത്തവണ മലബാർ ജലോത്സവത്തിൽ പങ്കെടുക്കാനെത്തുന്നത്. വനിതാ ടീമുകളുടെ മത്സരം ഇത്തവണയും 25, 20,15 പേർ വീതം പങ്കെടുക്കുന്ന മത്സരങ്ങളാണ് നടത്തുന്നത്. 25 പേർ തുഴയുന്ന മത്സരത്തിൽ ജേതാക്കളെ കാത്തിരിക്കുന്നത് ഒരു ലക്ഷം രൂപയാണ്. 

ഇത്തരത്തിൽ 3 ലക്ഷത്തോളം രൂപയുടെ സമ്മാനത്തുകകളാണ് ജേതാക്കളെ കാത്തിരിക്കുന്നത്. മത്സരം കാണാനെത്തുന്നവരെ  വാക്കുകൾക്കൊണ്ട് ആവേശ കൊടുമുടിയിലേറ്റാൻ ഷൈജു ദാമോദരൻ, നെഹ്റു ട്രോഫി കമസ്റ്റേറ്റർ ജോളി എതിരേറ്റ് എന്നിവരുടെ കമന്റ്ററിയുമുണ്ടാകും. ജല സാഹസിക പ്രകടനങ്ങളായ സ്‌കൈബോർഡ്, ജെറ്റ്, വാട്ടർ സ്‌കൂട്ടർ, കയാക്കിങ്, ജലശിങ്കാരി മേളം എന്നിവയും മത്സരത്തിനു മുന്നോടിയായി അരങ്ങേറും. നാലിന് ഉച്ചയ്ക്ക് 2മണിക്ക്  മത്സരങ്ങൾക്ക്  തുടക്കമാകും. മന്ത്രി പി സി വിഷ്ണുനാഥ് ജലോത്സവത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും.

എം.വിജിൻ എംഎൽഎ അധ്യ ക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ സമ്മാനദാനം നടത്തും. കലക്ടർ പി.വിഷ്ണുരാജ്. റൂറൽ എസ്‌പി ഉമേഷ് ഗോയൽ, ടി.വി.രാജേഷ്, സിനിമാതാരങ്ങളായ ബാബു ആന്റണി, നിഖില വിമൽ, സന്തോഷ് കീഴാറ്റൂർ, ബാലതാരം റാനിയ റഫീഖ് തുടങ്ങിയവരും ജലോത്സവം കാണാനെത്തും 930 മീറ്റർ ദൈർഘ്യമുള്ള ട്രാക്കുകളാണ് മത്സരത്തിനായി പുഴയിലൊരുക്കിയത്.

ഹരിദാസ് മംഗലശ്ശേരി രക്ഷാധികാരിയും എം.വിജിൻ എംഎൽഎ ചെയർമാനും ആനക്കീൽ ചന്ദ്രൻ വർക്കിങ്ങ് ചെയർമാനും ഇ.പി.അജിത്ത് ജനറൽ കൺവീനറും രതീഷ് കൺവീനറുമായ സംഘാടക സമിതിയാണ് മലബാർ ജലോത്സവത്തിനു നേതൃത്വം നൽകുന്നത്. ഒരു ലക്ഷത്തോളം കാണികൾ എത്തിച്ചേരുമെന്നാണ്  പ്രതീക്ഷി ക്കുന്നത്. ദേശീയപാതയിൽ കുപ്പം പാല ത്തിനു സമീപത്തുനിന്ന് മുതുകുട റോഡ് വഴിയും തളിപ്പറമ്പ് പട്ടുവം റോഡിൽനിന്നും മംഗലശ്ശേരിയി ലെത്താം.

Tags