അബൂദാബിയിലേക്ക് യാത്ര ചെയ്യാൻ എത്തിയയാൾ കണ്ണൂർ വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു
Sep 15, 2026, 18:19 IST
മട്ടന്നൂർ: അബൂദാബിയിലേക്ക് കുടുംബ സമേതം യാത്ര ചെയ്യാൻ എത്തിയയാൾ കണ്ണൂർ വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു. മാഹി പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിൻ്റെ സമീപം "ഷാം" ൽ താമസിക്കുന്ന ചൊക്ലി സി.പി. റോഡിലെ ഒതയോത്ത് സുബൈറാ (65) ണ് മരിച്ചത്.
പരേതരായ അഹമ്മദ് മുസ്ലിയാറുടേയും ആമിനയുടേയും മകനാണ്. ഭാര്യ: കുഞ്ഞിക്കണ്ടി റഷീദ (പെരിങ്ങാടി). മക്കൾ: അഫ്നാൻ (ദുബായ്), അഫീഫ, ഡോ: അബ്ദുള്ള (രാജസ്ഥാൻ), ഖദീജ, ആസ്യ.മരുമക്കൾ: ഷെറിൻ ഷഹാന (കവിയൂർ), മൻസൂർ (കോഴിക്കോട്). സഹോദരങ്ങൾ: യൂസഫ് (ദുബായ്), ഷംസുദ്ദീൻ, ആയിഷ.
.jpg)

