തളിപ്പറമ്പിൽ തേങ്ങ പറിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റയാൾ മരിച്ചു

K

കഴിഞ്ഞ ഓഗസ്റ്റ് 28-നാണ് അപകടത്തിന് കാരണമായ സംഭവം നടന്നത്. തേങ്ങ പറിക്കുന്നതിനായി തെങ്ങില്‍ കയറിയ സമയത്ത് തെങ്ങിലുണ്ടായിരുന്ന കടന്നല്‍ക്കൂട് അപ്രതീക്ഷിതമായി ഇളകുകയും ഗോകുല്‍ദാസിനെ കൂട്ടത്തോടെ ആക്രമിക്കുകയുമായിരുന്നു.

കണ്ണൂർ: തളിപ്പറമ്പില്‍ തേങ്ങ പറിക്കുന്നതിനിടയില്‍ കടന്നലിന്റെ കുത്തേറ്റയാള്‍ ചികിത്സയിലിരിക്കെ മരിച്ചു.പരിയാരം തലോറ സ്വദേശിയായ ടി.വി. ഗോകുല്‍ദാസ് (45) ആണ് ദാരുണമായി മരണപ്പെട്ടത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണത്തില്‍ കഴിയവേയാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ ഓഗസ്റ്റ് 28-നാണ് അപകടത്തിന് കാരണമായ സംഭവം നടന്നത്. തേങ്ങ പറിക്കുന്നതിനായി തെങ്ങില്‍ കയറിയ സമയത്ത് തെങ്ങിലുണ്ടായിരുന്ന കടന്നല്‍ക്കൂട് അപ്രതീക്ഷിതമായി ഇളകുകയും ഗോകുല്‍ദാസിനെ കൂട്ടത്തോടെ ആക്രമിക്കുകയുമായിരുന്നു. കടന്നലുകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags