കടുത്ത മമ്മൂട്ടി ഫാൻ : വിനോദ് വിനായകൻ്റെ വിയോഗത്തിൽ അനുശോചിച്ച് സൈബർ ലോകം

Die-hard Mammootty fan: Online community mourns the passing of Vinod Vinayakan

കണ്ണൂർ:മമ്മൂട്ടിയുടെ കടുത്ത ആരാധകനും സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന കണ്ണൂർ സ്വദേശി വിനോദ് വിനായകൻ്റെ മരണം ദു:ഖമായി മാറി.മഹാരാഷ്ട്രയിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ഹൃദയാഘാതമാണ് മരണകാരണം മമ്മൂട്ടിയോടുള്ള അതിരറ്റ സ്നേഹത്തിലൂടെയും ആരാധനയിലൂടെയും സിനിമാ പ്രേമികൾക്കിടയിലും സോഷ്യൽ മീഡിയയിലും ഏറെ ശ്രദ്ധേയനായിരുന്നു വിനോദ്. നിരവധി പേർക്ക് നേരിട്ടും സോഷ്യൽ മീഡിയയിലൂടെയും ഏറെ പ്രിയങ്കരനായ വ്യക്തിയായിരുന്നു അദ്ദേഹം.

മരണത്തിന് മുൻപ് “ഉറങ്ങാൻ പോകുമ്പോ... ഒരു പോട്ടം....." എന്ന അടിക്കുറിപ്പോടെ വിനോദ് പങ്കുവെച്ച അവസാന സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ ആരാധകർക്കും സുഹൃത്തുക്കൾക്കും ഇടയിൽ വലിയ നൊമ്പരമാവുകയാണ്. മമ്മൂട്ടി ചിത്രങ്ങളെ കുറിച്ച് ഏറെ ആവേശത്തോടെയാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നത്. വിനോദിൻ്റെ വിയോഗത്തിൽ ദു:ഖം രേഖപെടുത്തി മമ്മൂട്ടിയടക്കമുള്ളവർ സോഷ്യൽ മീഡിയയിൽ അനുശോചിച്ചിട്ടുണ്ട്.

Tags