മമ്പറം ടൗണിൽ സൗന്ദര്യവൽകരണം: ഇന്ന് മുതൽ 27 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Traffic restrictions

തലശേരി:മമ്പറം ടൗണ്‍ സൗന്ദര്യവല്‍ക്കരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ ഏപ്രില്‍ 27 വരെയുള്ള ദിവസങ്ങളില്‍ രാത്രി ഒന്‍പത് മണി മുതല്‍ രാവിലെ അഞ്ചുമണിവരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

ഈ ദിവസങ്ങളില്‍ പിണറായി ഭാഗത്തുനിന്ന് കൂത്തുപറമ്പ്, കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പിണറായില്‍ നിന്നും വലത്തോട്ടു തിരിഞ്ഞ് പുത്തന്‍കണ്ടം വഴി താഴെ കായലോട് - കണ്ണൂര്‍ റോഡില്‍ പ്രവേശിക്കണം. അഞ്ചരക്കണ്ടിയില്‍ നിന്നും തലശ്ശേരി, കൂത്തുപറമ്പ് ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ മൈലുള്ളി മൊട്ടയില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞ് കുഴിയില്‍ പീടികയില്‍ നിന്ന് വലത്തോട്ടു തിരിഞ്ഞ് പവര്‍ലൂംമൊട്ട - കണ്ണൂര്‍ റോഡ് വഴി കടന്നുപോകണം. കൂത്തുപറമ്പില്‍ നിന്നും പിണറായിലേക്കു വരുന്ന വാഹനങ്ങള്‍ക്ക് താഴെ കായലോടില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞ് പുത്തന്‍കണ്ടം വഴി പോകണം.  മൂന്നുപെരിയ ഭാഗത്തുനിന്ന് പിണറായിലേക്ക് പോകുന്ന വാഹനങ്ങള്‍ മൂന്നുപെരിയയില്‍ നിന്ന് വലത്തോട്ടു തിരിഞ്ഞ് പോകണം.
 

Tags