മമ്പറം ടൗൺ ഇനി പുതുമോടിയിൽ, സൗന്ദര്യവൽക്കരണ പ്രവൃത്തി അന്തിമ ഘട്ടത്തിൽ
മമ്പറം : ധർമടം മണ്ഡലത്തിലെ പ്രധാന കേന്ദ്രമായ മമ്പറം ടൗൺ സമഗ്ര സൗന്ദര്യവൽക്കരണത്തിലൂടെ പുതിയമുഖം നേടുന്നു. കണ്ണൂർ - കുത്തുപറമ്പ് - തലശേരി റൂട്ടിലെ പ്രധാന റോഡിലെ ചെറു നഗരങ്ങളിലൊന്നാണ് മമ്പറം . നൂറുകണക്കിനാളുകൾ കടന്നുപോകുന്നതിരക്കേറിയ ജങ്ഷനാണിത്. ടൗണിന്റെ ഹൃദയഭാഗമായ ലിങ്ക് റോഡിൽ ആധുനിക ടെൻസൈൽ ഫാബ്രി ക് സ്ട്രക്‌ചർ സ്ഥാപിക്കുന്നതാണ് പ്രധാന ആകർഷണം റോഡരികിൽ കൈവരികളും അത്യാകർഷകമായ വിളക്കുകളും സ്ഥാപിച്ചു.
ഇതിൻ്റെ കൂടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ആധുനിക മാതൃകയിൽ നിർമ്മിക്കുന്നത് വേനലിലും മഴയിലും നിന്നു വലയുന്ന യാത്രക്കാർക്ക് ആശ്വാസമേകും. ടൗണിൽ വന്നു പോകുന്നവർക്ക് കൂടുതൽ സൗകര്യം ഒരുക്കു ന്നതിനോടൊപ്പം സാം സ്‌കാരിക സംഗമങ്ങൾ ക്ക് പുതിയ ഓപ്പൺ ഓഡിറ്റോറിയവും സ്‌റ്റേജും നിർമ്മിക്കുന്നുണ്ട്.റോഡരികിൽലൈറ്റുകൾ തെളിയുമ്പോൾ, മമ്പറം ടൗൺ രാത്രികാലങ്ങളിൽ കൂടുതൽ സുന്ദരമാകും.ഒരു കോടി പ ചെല വിൽ നടപ്പാക്കുന്ന പദ്ധ തിക്ക് സംസ്ഥാന സർ ക്കാർ 50 ലക്ഷം രൂപയും മേഘ കമ്പനിയുടെ പൊ തു നന്മ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ജങ്ഷനിൽ സെൻട്രൽ ഐലൻഡ് ഒരുക്കി ഗ താഗത സൗകര്യവും ഭംഗിയും കൂട്ടും. നടപ്പാതകൾ പുതുക്കി ഇൻ്റർലോക്ക് പണികൾ വേഗത്തിൽ പൂർത്തിയായി വരികയാണ്.
.jpg)

