മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം ട്രസ്റ്റി കെ.ടി. ഹരിശ്ചന്ദ്രൻ നമ്പ്യാർ നിര്യാതനായി

Mamanikunnu Mahadevi Temple Trustee KT Harishchandran Nambiar passes away

ഇരിക്കൂർ : മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം ട്രസ്റ്റിയും കല്യാട് താഴത്തു വീട്ടിൽ കാരണവറുമായ  കോവൂർ 'പത്മാലയ' ത്തിൽ  കെ.ടി. ഹരിശ്ചന്ദ്രൻ നമ്പ്യാർ (93 ) നിര്യാതനായി. കൂടാളി ഹയർ സെക്കൻഡറി സ്കൂൾ മുൻ ഹെഡ്മാസ്റ്ററാണ്.  പരേതരായ കല്യാട് താഴത്ത് വീട്ടിൽ ജാനകിയമ്മയുടെയും പൊന്മേലേരി കോറോത്ത് കുഞ്ഞനന്തൻ നമ്പ്യാരുടെയും മകനാണ്. മാമാനിക്കുന്ന് ശ്രീ മഹാദേവീക്ഷേത്രം, ഉളിക്കൽ വയത്തൂർ കാലിയാർ ക്ഷേത്രം, മാമാനം ദേവസ്വത്തിനു കീഴിലുള്ള ഉപക്ഷേത്രങ്ങൾ എന്നിവയുടെ ട്രസ്റ്റിയാണ്. 

 ഭാര്യ : പൊൻമലേരി കോറോത്ത് പത്മാവതി അമ്മ. മക്കൾ: ദേവിക രാധാകൃഷ്ണൻ, ദിനേശ് കുമാർ (മിഡ്ലാന്റ് ബിൽഡേഴ്സ് കോഴിക്കോട്), ദേവദാസ് ( ക്ലാർക്ക്, മാമാനിക്കുന്ന് ക്ഷേത്രം). മരുമക്കൾ: ഹേമ (മുണ്ടയാട് ), സിന്ധു (മൗവ്വഞ്ചേരി ),പരേതനായ ഡോക്ടർ രാധാകൃഷ്ണൻ കൂത്തുപറമ്പ് (റിട്ട.പ്രൊഫ.ഗുരവായൂരപ്പൻ കോളേജ്, കോഴിക്കോട്). സഹോദരങ്ങൾ:  ജാനകിയമ്മ, പരേതരായ അമ്മിണിയമ്മ, കമലാക്ഷി അമ്മ, ഓമന അമ്മ, ശ്രീദേവി അമ്മ, രുഗ്മിണി അമ്മ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ, രാമകൃഷ്ണൻ നമ്പ്യാർ.പൊതു ദർശനം   (ബുധനാഴ്ച  13-05-2026 ) വൈകുന്നേരം 3 മണി മുതൽ കോവൂർ പത്മാലയത്തിൽ.സംസ്കാരം വ്യാഴാഴ്ച (14-05-2026)  രാവിലെ 11 മണിക്ക് കല്യാട് താഴത്ത് വീട് തറവാട് ശ്മശാനത്തിൽ.

Tags