മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം മുൻ ജീവനക്കാരൻ കെ.ടി. മോഹനൻ നമ്പ്യാർ നിര്യാതനായി

Former employee of Mamanikunnu Mahadevi Temple, K.T. Mohanan Nambiar, passes away

ഇരിക്കൂർ : കുയിലൂർ താഴ് വാരം ബസ് സ്റ്റോപ്പിനു സമീപം ലക്ഷ്മീപുരത്തിൽ കല്യാട്  താഴത്തു വീട്ടിൽ മോഹനൻ നമ്പ്യാർ (83) അന്തരിച്ചു. വേങ്ങയിൽ  രയരപ്പൻ നായനാരുടെയും കല്യാട് താഴത്ത് വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ്. മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം റിട്ട. ജീവനക്കാരനാണ്.

ബിജെപി ഇരിക്കൂർ നിയോജക മണ്ഡലം മുൻ പ്രസിഡണ്ടും ആർഎസ്എസ് ,ജനസംഘം  പ്രവർത്തകനുമായിരുന്നു. ഭാര്യ : പൊന്മലേരി കോറോത്ത് ലക്ഷ്മിക്കുട്ടിയമ്മ, മക്കൾ : ഗിരീഷ് മോഹൻ ( പ്രിൻസിപ്പാൾ തലശ്ശേരി കാവുംഭാഗം ഹയർ സെക്കണ്ടറി സ്‌കൂൾ) , ഗണേഷ് മോഹൻ ബ്ര്യൂറോ ചീഫ് . ജന്മഭൃമി കണ്ണൂർ), ഗോപേഷ് മോഹൻ ( എവിറ്റാസ്, മുംബൈ). ഗോപീഷ് മോഹൻ (ക്ലാർക്ക്, മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം). മരുമക്കൾ: ശ്രീലത. സോണിമ, സുപ്രിയ, രജിന.  സംസ്ക്കാരം പിന്നീട്.

Tags