മാളികപ്പറമ്പ് ഹസനിയ്യ വാർഷിക ശഹാദ ദാന സമ്മേളനം ഫെബ്രുവരി ഒന്നിന്

Malikaparamba Hassaniya annual Shahadah conference to be held on February 1st

കണ്ണൂർ :കണ്ണൂർ ജില്ലയിലെ പ്രമുഖ ഇസ്‌ലാമിക വിദ്യഭ്യാസ സ്ഥാപനമായ മാളികപ്പറമ്പ്  ഹസനിയ്യയുടെ വാർഷിക ശഹാദ ദാന സമ്മേളനം ഫെബ്രുവരി ഒന്നിന് ഞായറാഴ്ച വൈകുന്നേരം 6:30-ന് മാളികപ്പറമ്പ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

tRootC1469263">

ഹസനിയ്യ പ്രിൻസിപ്പാൾ  മുഹമ്മദ് നൂറാനി മൗലവി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം.ചെയ്യും. ഹസനിയ്യ മുഖ്യ ഉപദേശകർ സയ്യിദ് ഹാശിം ബാഫഖി തങ്ങൾ നി സനദ് ദാനം നിർവഹിക്കും. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അൽഹാഫിസ് സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും വാർത്താ സമ്മേളനത്തിൽ ഹസനിയ്യ പ്രിൻസിപ്പാൾ മുഹമ്മദ് നൂറാനി മൗലവി, സെക്രട്ടറി ഖാലിദ് ഹാജി മുരിങ്ങോളി , മുജീബ് വഹബി, അബ്ദുസ്സലാം മുല്ലപ്പുറം,സുഫിയാൻ ബാഖവി എന്നിവർപങ്കെടുത്തു.

Tags